Image

എ.ടി.എം തട്ടിപ്പ്: റുമേനിയന്‍ സ്വദേശിയും പിടിയില്‍

Published on 15 April, 2017
എ.ടി.എം തട്ടിപ്പ്: റുമേനിയന്‍ സ്വദേശിയും പിടിയില്‍


തിരുവനന്തപുരം:  ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ച് തലസ്ഥാനത്തെ എ.ടി.എമ്മുകളില്‍നിന്ന് പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. റുമേനിയന്‍ സ്വദേശിയും കേസിലെ അഞ്ചാം പ്രതിയുമായ അലക്‌സാണ്ടര്‍  മാരിയാനോയാണ് ഇന്റര്‍പോളിെന്റ സഹായത്തോടെ വെള്ളിയാഴ്ച കെനിയയില്‍ പിടിയിലായത്. രഹസ്യ പിന്‍കോഡ് ഉപയോഗിച്ച് മുംബൈയില്‍നിന്ന് പണം പിന്‍വലിച്ചവരില്‍ ഇയാളുമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം രണ്ടായി.  കേസിലെ മുഖ്യപ്രതിയായ റുമാനിയ ക്രയോവ സ്വദേശി ഗബ്രിയേല്‍ മരിയനെ (47) കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് മുംബൈയില്‍ പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഇന്റര്‍പോളിന് കേരള പൊലീസ് കൈമാറിയതിെന്റ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

കഴിഞ്ഞ ആഗസ്റ്റ് എട്ടിനായിരുന്നു കേരളത്തെ നടുക്കിയ ‘റോബിന്‍ഹുഡ് മോഡല്‍’ എ.ടി.എം കവര്‍ച്ച  തലസ്ഥാനത്ത് അരങ്ങേറിയത്.  വിനോദസഞ്ചാരികള്‍ എന്ന വ്യാജേന തിരുവനന്തപുരത്തെത്തിയ സംഘം എ.ടി.എം സെന്ററിനകത്ത് ഫയര്‍ അലാറം സിസ്റ്റത്തോട് സാമ്യം തോന്നുന്ന രീതിയിെല ഇലക്ട്രിക് ഉപകരണം ഘടിപ്പിച്ചശേഷം ഉപഭോക്താക്കളുടെ എ.ടി.എം കാര്‍ഡിെന്റ വിവരങ്ങളും രഹസ്യപിന്‍കോഡും  ശേഖരിക്കുകയായിരുന്നു. ഒന്നാം പ്രതിയായ ഗബ്രിയേല്‍ മരിയനെ കൂടാതെ സുഹൃത്തുകളായ ബോഗ് ബീന്‍ ഫ്‌ലോറിന്‍, ക്രിസ്‌റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്ലോറിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അലക്‌സാണ്ടര്‍  മാരിയാനോയാണ് മുംബൈയില്‍ ഇരുന്ന് ഇവര്‍ക്കുവേണ്ട സഹായങ്ങളും എ.ടി.എം വഴി പണം പിന്‍വലിക്കുകയും  ചെയ്തത്. മുംബൈയിലെ വിവിധ എ.ടി.എമ്മുകളില്‍നിന്നായി ഏഴുലക്ഷത്തോളം രൂപയാണ് ഇവര്‍  പിന്‍വലിച്ചത്. 

 തട്ടിപ്പിനിടെ ഗബ്രിയേലിനെ പിടികൂടാന്‍ മുംബൈ പൊലീസിന് കഴിഞ്ഞെങ്കിലും മറ്റുള്ളവര്‍ രാജ്യം വിട്ടു. ഇതോടെ ഇന്റര്‍പോള്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കെനിയയില്‍  പിടിയിലായ അലക്‌സാണ്ടെറ കേരളത്തിലെത്തിക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചതായി  തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക