Image

അഡ് ലൈഡില്‍ 'വിബിഎസ് 2017’ 22 മുതല്‍

Published on 15 April, 2017
അഡ് ലൈഡില്‍ 'വിബിഎസ് 2017’ 22 മുതല്‍
     അഡ്‌ലൈഡ്: മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ 'വിബിഎസ് 2017’ ആരംഭിക്കുന്നു. ഏപ്രില്‍ 22, 23, 24, 25 തീയതികളില്‍ വുഡ് വില്ലിലെ സെന്റ് മാര്‍ഗരറ്റ് ദേവാലയത്തിലാണ് ബൈബിള്‍ പഠന ക്ലാസുകള്‍. 

22ന് (ശനി) രാവിലെ ഒന്പതിന് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. സുനില്‍ മാത്യു ഉദ്ഘാടനം നിര്‍വഹിക്കും. ന്ധനിന്റെ രാജ്യം വരേണമെ’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിള്‍ കഥകളും പാട്ടുകളും മെറ്റീരിയല്‍സും കളികളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. ക്ലാസുകള്‍ക്ക് ഡോ. എബി വര്‍ഗീസ് തോമസ് നേതൃത്വം നല്‍കും.

25ന് ഉച്ചകഴിഞ്ഞ് മൂന്നിന് വികാരി റവ. വര്‍ഗീസ് ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ഗ്രാന്റ് ഫിനാലെ സമ്മേളനത്തില്‍ ഫാ. ഡോ. ഫ്രഡറിക് ഇലുവാരിങ്കല്‍ സമാപന സന്ദേശം നല്‍കും. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും. 

വിവരങ്ങള്‍ക്ക്: 0422150921.

റിപ്പോര്‍ട്ട്: അജിത് കെ. വര്‍ഗീസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക