Image

ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്ക് ഒരുങ്ങി ഒമാനിലെ വിവിധ ദേവാലയങ്ങള്‍

Published on 15 April, 2017
ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്ക് ഒരുങ്ങി ഒമാനിലെ വിവിധ ദേവാലയങ്ങള്‍

      മസ്‌കറ്റ്: ഒമാനിലെ വിവിധ െ്രെകസ്തവ ദേവാലയങ്ങള്‍ ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ക്കായി ഒരുങ്ങി. തലസ്ഥാനമായ മസ്‌കറ്റ്, സലാല, സോഹാര്‍, ഗാല തുടങ്ങിയ സ്ഥലങ്ങളില്‍ ശനിയാഴ്ച രാത്രി തന്നെ ഉയിര്‍പ്പിന്റെ പ്രധാന തിരുകര്‍മങ്ങളും പ്രാര്‍ഥനകളും നടക്കും. ഞായറാഴ്ച ഇംഗ്ലീഷിലുള്ള വിശുദ്ധ കുര്‍ബാനകള്‍ക്കു പുറമെ മലയാളത്തിലും മറ്റു ഭാഷകളിലും വിശുദ്ധ കുര്‍ബാന നടക്കും.

റുവി സെന്റ്‌സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ ഉയിര്‍പ്പിനോടനുബന്ധിച്ചുള്ള ആഘോഷമായ വിശുദ്ധ കുര്‍ബാന 15ന് (ശനി) രാത്രി 7.30 ന് ആരംഭിക്കും. ഞായറാഴ്ച രാവിലെ ആറിനും വൈകുന്നേരം 5.30 നും 7.30 നും വിശുദ്ധ കുര്‍ബാന നടക്കും. ഉച്ചക്ക് പന്ത്രണ്ടിന് റ്റാഗലോഗ്, രാത്രി 8.30 ന് മലയാളത്തില്‍ വിശുദ്ധ കുര്‍ബാന. ഇടവക വികാരി ഫാ. റാവുല്‍ റാമോസ് ഒഎഫ്എം, ഫാ.ബിജോ കുടിലില്‍ ഒഎഫ്എം, ഫാ. മരിയന്‍ മിറാന്‍ഡ ഒഎഫ്എം, ഫാ. ജോര്‍ജ് വടുക്കൂട്ടില്‍ ഒഎഫ്എം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

ഗാല ഹോളി സ്പിരിറ്റ് പള്ളിയില്‍ രാത്രി 7.30ന് ഉയിര്‍പ്പിന്റെ ചടങ്ങുകള്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെ 7.30 നും ഒന്പതിനും വൈകുന്നേരം 5.30 നും 7.15 നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. രാവിലെ 11 ന് അറബിയിലും രാത്രി 8.30 ന് സീറോ മലബാര്‍ ക്രമത്തില്‍ പള്ളിയിലും തമിഴില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലും വിശുദ്ധ കുര്‍ബാന നടക്കും. ഫാ.വില്‍സണ്‍ റുമാവോ ഒഎഫ്എം , ഫാ.തോമസ് പാലേലില്‍ ഒഎഫ്എം, ഫാ.തോമസ് ജോണ്‍ മുത്തന്േ!റടത്ത്, ഫാ.യൂസഫ് ബാസില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

സോഹാര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ശനി രാത്രി ഒന്പതിന് തിരുകര്‍മങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെ ഒന്പതിനും രാത്രി എട്ടിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. രാത്രി ഒന്പതിന് മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാന നടക്കും. ഫാ.അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് ഒഎഫ്എം, ഫാ. ജോര്‍ജ് ജോണ്‍ ഒഎഫ്എം, ഫാ.ആല്‍വിന്‍ നെറോണ ഒഎഫ്എം എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

സലാല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ ശനി രാത്രി 9.30 ന് പ്രധാന ശുശ്രൂഷകള്‍ ആരംഭിക്കും. ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് മലയാളത്തിലും 9.30 നും രാത്രി 7.30 നും ഇംഗ്ലീഷിലും വിശുദ്ധ കുര്‍ബാന നടക്കും. ഫാ.ആന്റണി പുത്തന്‍പുര ഒഎഫ്എം , ഫാ. കാതലിനോ എംഎസ്പി എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

റുവി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ശനി വൈകുന്നേരം 6.30ന് ശുശ്രൂഷകള്‍ ആരംഭിക്കും. ഇടവക മെത്രാപ്പോലീത്ത മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, വികാരി ബേസില്‍ വര്‍ഗീസ് പാരിയാരത്തു പറന്പില്‍ എന്നിവര്‍ കാര്‍മികരായിരിക്കും. 

റുവി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ തിരുകര്‍മങ്ങള്‍ വൈകുന്നേരം ആറിന് ആരംഭിക്കും. അടൂര്‍ കടന്പനാട് മെത്രാപ്പോലീത്ത ഡോ. സക്കറിയാസ് മാര്‍ അപ്രേം മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ.ജേക്കബ് മാത്യു, ഫാ.കുര്യാക്കോസ് വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. 

ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വൈകുന്നേരം ആറു മുതല്‍ 
ഹുസോയോ, ഏഴിന് ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആരംഭിക്കും. 7.30 ന് വിശുദ്ധ കുര്‍ബാന. ശുശ്രൂഷകള്‍ക്ക് റവ. ഡോ.റെജി മാത്യൂസ്, ഫാ.ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ കാര്‍മികത്വം വഹിക്കും.

റുവി മാര്‍ത്തോമ പള്ളിയില്‍ ശനി രാത്രി 10.45 ന് ഉയിര്‍പ്പ് ശുശ്രൂഷകള്‍ ആരംഭിക്കും. റവ.ജാക്‌സണ്‍ ജോസഫ്, റവ.ജോണ്‍സന്‍ വര്‍ഗീസ്, റവ. ടൈറ്റസ് തോമസ് തുടങ്ങിയവര്‍ കാര്‍മികരായിരിക്കും. 

സോഹാര്‍ സെന്റ് തോമസ് മാര്‍ത്തോമ പള്ളിയിലും ഗാല സെന്റ് പോള്‍ പള്ളിയിലും മാര്‍ത്തോമ മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ തിയഡോഷിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. സോഹാറില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനും ഗാലയില്‍ രാത്രി 7.30നും ശുശ്രൂഷകള്‍ ആരംഭിക്കും. റൂവി സെന്റ് ജയിംസ് സിഎസ്‌ഐ പള്ളിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് റവ. എം.ഡി. കോശി കാര്‍മികത്വം വഹിക്കും. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക