Image

വായനയും ചിന്തയും വരെ നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്ന്

Published on 15 April, 2017
വായനയും ചിന്തയും വരെ നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്ന്
കൊച്ചി: ഇന്ന് എന്തു കഴിക്കണമെന്ന് ആജ്ഞാപിക്കുന്നവര്‍, നാളെ നിങ്ങളുടെ വായനയും ചിന്തയും വരെ നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്ന് എന്‍.സി.പി. ദേശീയ പ്രസിഡന്റ് ശരത് പവാര്‍ എം.പി.

എന്‍.സി.പി. ന്യൂനപക്ഷ വകുപ്പിന്റെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വളരെ അപകടകരമായ അവസ്ഥയാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്നത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെയും ജാതി ന്യൂനപക്ഷങ്ങളുടെയും നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. ബി.ജെ.പി. സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്.

പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറുന്ന അതിക്രമങ്ങള്‍ ഇതിന് ഉദാഹരണമാണ്. എന്തു കഴിക്കണമെന്ന് സംഘപരിവാറാണ് നിശ്ചയിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ നാളെ കൂടുതല്‍ നിയന്ത്രണങ്ങളുമായെത്തും. ഇത്തരം ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.സി.പി. ന്യൂനപക്ഷ വിഭാഗം സംസ്ഥാന ചെയര്‍മാന്‍ കെ.എ. ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.

മന്ത്രി തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ., എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, പി.പി. മുഹമ്മദ് ഫൈസല്‍ എം.പി., ടി.പി. പീതാംബരന്‍ മാസ്റ്റര്‍, ന്യൂനപക്ഷ വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ. മുഹമ്മദുകുട്ടി, എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പ്രൊഫ. ജോബ് കാട്ടൂര്‍, ഹംസ പാലൂര്‍, ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക