Image

ബോംബാക്രമണത്തില്‍ അഞ്ചിലേറെ മലയാളി ഐ.എസ്. ഭീകരര്‍ കൊല്ലപ്പെട്ടതായി വിവരം

Published on 15 April, 2017
ബോംബാക്രമണത്തില്‍ അഞ്ചിലേറെ മലയാളി ഐ.എസ്. ഭീകരര്‍ കൊല്ലപ്പെട്ടതായി വിവരം
നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചിലേറെ മലയാളി ഐ.എസ്. ഭീകരര്‍ കൊല്ലപ്പെട്ടതായി വിവരം.

കഴിഞ്ഞദിവസം കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ച കാസര്‍കോട് സ്വദേശി ടി.കെ. മുര്‍ഷിദ് മുഹമ്മദ് ഈ ബോംബാക്രമണത്തിലല്ല മരിച്ചതെന്നും എന്‍.ഐ.എ. കരുതുന്നു. ദിവസങ്ങള്‍ക്കുമുന്‍പ് അമേരിക്കന്‍ സൈനികരും ഐ.എസ്. ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാവാം മുര്‍ഷിദ് കൊല്ലപ്പെട്ടതെന്നാണ് എന്‍.ഐ.എ.യുടെ വിലയിരുത്തല്‍.

അമേരിക്കയുടെ ആക്രമണത്തില്‍ പതറില്ലെന്നും മരണംവരിക്കാന്‍ തയ്യാറാണെന്നും ചൂണ്ടിക്കാട്ടി അഫ്ഗാനിലെ ഐ.എസ്. ക്യാമ്പിലുള്ള മലയാളി െഎ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു. തിരികെവരാനുള്ള ബന്ധുക്കളുടെ അഭ്യര്‍ഥനയും ഇവര്‍ തള്ളി.

അമേരിക്കയുടെ ബോംബാക്രമണത്തില്‍ മരിച്ചവരില്‍ മലയാളികളുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. 

അമേരിക്കയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ടെലഗ്രാം മെസഞ്ചര്‍ വഴിയാണ്‌ െഎ.എസ്. ഭീകരര്‍ സന്ദേശമയച്ചത്. വിശുദ്ധയുദ്ധത്തിന് തയ്യാറായിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.

'ഒരു സഹോദരന്‍ കൂടി സത്യവിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിയായിരിക്കുന്നു. ഞങ്ങളെല്ലാം അതേമാര്‍ഗത്തെ കാത്തിരിക്കുകയാണെന്നു'മാണ് സന്ദേശത്തില്‍ പറയുന്നത്.

തിരികെവരാനുള്ള ബന്ധുക്കളുടെ അഭ്യര്‍ഥന വിഡ്ഢിത്തമാണെന്നും സന്ദേശത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക