Image

നന്തന്‍കോട്‌ കൂട്ടക്കൊല: തെളിവെടുപ്പിനായി കാഡലുമായി അന്വേഷണ സംഘം ചെന്നൈക്ക്‌ തിരിച്ചു

Published on 16 April, 2017
നന്തന്‍കോട്‌ കൂട്ടക്കൊല: തെളിവെടുപ്പിനായി കാഡലുമായി അന്വേഷണ സംഘം ചെന്നൈക്ക്‌ തിരിച്ചു


തിരുവനന്തപുരം  : നന്തന്‍കോട്‌ കൂട്ടക്കൊല കേസിലെ പ്രതി കാഡല്‍ ജീന്‍സനെ തെളിവെടുപ്പിനായി ചെന്നൈയിലേക്ക്‌ കൊണ്ടുപോയി. കൊല നടത്തിയശേഷം കാഡല്‍ ഒളിവില്‍ താമസിച്ച ചെന്നൈയിലെ ഹോട്ടലിലാണ്‌ തെളിവെടുപ്പ്‌ നടത്തുന്നത്‌. കുടുംബത്തെ നേരത്തെ വിഷം കൊടുത്ത്‌ കൊല്ലാനും രാജ ശ്രമിച്ചിരുന്നു. ഇതിനുപയോഗിച്ച വിഷത്തിന്റെ അവശിഷ്ടം കണ്ടെടുത്ത പൊലീസ്‌ കാഡലിനെ ഇവ വാങ്ങിയ ചെട്ടിക്കുളങ്ങരയിലെ കടയിലെത്തിച്ച്‌ തെളിവെടുത്തു.

ഒരുമാസംമുമ്പ്‌ ബ്രഡില്‍ വിഷം ചേര്‍ത്താണ്‌ അച്ഛന്‍, അമ്മ, സഹോദരി എന്നിവരെ കൊല്ലാന്‍ ആദ്യം കാഡല്‍ ശ്രമിച്ചത്‌. എന്നാല്‍, ദേഹാസ്വാസ്ഥ്യം തോന്നുകയും ഛര്‍ദിക്കുകയും ചെയ്‌തതതോടെ അടിയന്തരചികിത്സ തേടുകയായിരുന്നു. 

 എലിവിഷംപോലുള്ളതാണ്‌ നല്‍കിയതെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. ഇവ സൂക്ഷിച്ച ബോണ്‍വിറ്റയുടെ ലേബലുള്ള കുപ്പി കത്തിക്കരിഞ്ഞ നിലയില്‍ കാഡലിന്റെ മുറിയില്‍നിന്ന്‌ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇവയില്‍നിന്ന്‌ ഫോറന്‍സിക്‌ സംഘത്തിന്‌ തെളിവ്‌ ശേഖരിക്കാനാകുമെന്ന്‌ കരുതുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക