Image

2019ല്‍ കേരളത്തില്‍ നിന്ന്‌ 11 ബിജെപി എംപിമാര്‍: അമിത്‌ ഷാ നീക്കങ്ങള്‍ തുടങ്ങി

Published on 16 April, 2017
2019ല്‍ കേരളത്തില്‍ നിന്ന്‌ 11 ബിജെപി എംപിമാര്‍:  അമിത്‌ ഷാ നീക്കങ്ങള്‍  തുടങ്ങി
 ഭുവനേശ്വര്‍: രാജ്യം മുഴുവന്‍ കാവി പുതപ്പിയ്‌ക്കാനുള്ള ശ്രമത്തിലാണ്‌ ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായുടെ നേതൃത്വത്തിലാണ്‌ ഇതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വെന്നിക്കൊടി പാറിയ്‌ക്കാന്‍ തന്നെയാണ്‌ പാര്‍ട്ടി നേതാക്കളുടെ തീരുമാനം. ഇതിന്റെ ആദ്യ പടിയായി തെക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച്‌ കേരളത്തില്‍ പാര്‍ട്ടിയ്‌ക്ക്‌ സ്വാധീനം ഉറപ്പിയ്‌ക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

ഒറീസയില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം നടക്കുകയാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തില്‍ ലഭിച്ച ചില സീറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ്‌ കണക്ക്‌ കൂട്ടല്‍. പാര്‍ട്ടിയ്‌ക്ക്‌ സ്വാധീനം കുറഞ്ഞ മേഖലകളില്‍ സീറ്റ്‌ നേടി ഈ കുറവ്‌ നികത്താനാണ്‌ ബിജെപി നേതൃത്വം ലക്ഷ്യം വയ്‌ക്കുന്നത്‌.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന്‌ ബിജെപി ലക്ഷ്യമിടുന്നത്‌ 11 സീറ്റുകളാണ്‌. ഭുവനേശ്വര്‍ സമ്മേളനത്തില്‍ ഇതിനായുള്ള പദ്ധതികളാണ്‌ അമിത്‌ഷാ രൂപം നല്‍കുന്നത്‌. കേരളത്തിന്‌ പുറമേ തമിഴ്‌നാട്‌, ഒഡീഷ, ആന്ധ്രപ്രദേശ്‌, ബംഗാള്‍ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങല്‍ എന്നിവിടങ്ങളിലും ശക്തി വര്‍ധിപ്പിയ്‌ക്കും. 

ലോകസഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ച മണ്ഡലങ്ങള്‍, വോട്ട്‌ ശതാമനം കൂടിയ മണ്ഡലങ്ങള്‍ മികച്ച പ്രവര്‍ത്തനം നടത്തിയാല്‍ പിടിച്ചെടുക്കാവുന്ന മണ്ഡലങ്ങള്‍ എന്നിങ്ങളെ മേഖലകള്‍ തരംതിരിച്ചാണ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ജ

 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ തിരുവനന്തപുരം, കാസര്‍കോട്‌, മണ്ഡലങ്ങള്‍ക്ക്‌ പുറമേ പാര്‍ട്ടിയ്‌ക്ക്‌ സ്വാധീനം ഉല്‌ള തൃശൂര്‍, പാലക്കാട്‌ മണ്ഡലങ്ങളും ജയസാധ്യത ഉള്ള സ്ഥലങ്ങളുടെ പട്ടികയില്‍ ആണ്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക