Image

സി.പി.എമ്മിനെതിരായ കാനത്തിന്റെ നിലപാട്‌ ധീരം; എം.എം ഹസ്സന്‍

Published on 16 April, 2017
സി.പി.എമ്മിനെതിരായ കാനത്തിന്റെ നിലപാട്‌ ധീരം; എം.എം ഹസ്സന്‍

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരായ കാനം രാജേന്ദ്രന്റെ നിലപാട്‌ ധീരമാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ എം.എം ഹസ്സന്‍. ഇടതുമുന്നണിയിലെ ഐക്യം തകര്‍ന്നെന്നും ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ടാണ്‌ ഇടതുമുന്നണിയെന്നും ഹസ്സന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ കാനം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

എല്ലാം ശരിയെന്നു പറയുന്ന പാര്‍ട്ടിയല്ല സി.പി.ഐ എന്നും തങ്ങള്‍ പറയുന്നതു മാത്രം ശരിയാണെന്നു വാദിക്കുന്ന നിലപാട്‌ കമ്യൂണിസ്റ്റുകാര്‍ക്ക്‌ യോജിച്ചതല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. സി.പി.ഐയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ്‌ സി.പി.എമ്മിനെതിരേ പരോക്ഷ വിമര്‍ശനമുന്നയിച്ച്‌ കാനത്തിന്റെ പ്രസംഗം.

രാജ്യത്തുവളര്‍ന്നു വരുന്ന ഫാസിസത്തിന്‌ തടയിടാനാകാത്ത ചിലര്‍ എല്ലാത്തിനും തങ്ങള്‍ മാത്രം മതിയെന്ന്‌ പറയുന്ന നിലപാടല്ല സി.പി.ഐക്കുള്ളത്‌. ഇത്‌ ആരു പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും മുഖം നോക്കിയല്ല തങ്ങള്‍ അഭിപ്രായം പറയുന്നതെന്ന്‌ കാനം തുറന്നടിച്ചിരുന്നു.



പ്രതിസന്ധിയുണ്ടാക്കാന്‍ എല്ലാവര്‍ക്കും സാധിക്കുവെന്നും എന്നാല്‍ അത്‌ പരിഹരിക്കുവാന്‍ ബുദ്ധിയും ശക്തിയുമുള്ളവനെ ഉള്ളവനേ കഴിയൂവെന്നും ആരുടെയും പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങിയല്ല സി.പി.ഐ ഇടതുമുന്നണിയിലെത്തിയതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. 

പാര്‍ട്ടിയുടെ നിലപാടുകള്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്നും വിമര്‍ശനത്തെ സഹിഷ്‌ണുതയോടെ കാണണമെന്നും തങ്ങളുടെ നിലപാടുകള്‍ ചോദ്യംചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും കാനം പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക