Image

ജീവകാരുണ്യ സംഘടന 'സേവ’ക്ക് പുതിയ നേതൃത്വം

Published on 16 April, 2017
ജീവകാരുണ്യ സംഘടന 'സേവ’ക്ക് പുതിയ നേതൃത്വം

      ജിദ്ദ :സൗദിയിലും നാട്ടിലും കഴിഞ്ഞ 4 വര്‍ഷത്തോളമായി ജീവകാരുണ്യ മേഖലയില്‍ സ്തുതൃഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കുന്ന സൗദി എടക്കര വെല്‍ഫെയര്‍ അസോസിയേഷന്‍ (സേവ)ജനറല്‍ ബോഡിയും 2017-2018 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. ശറഫിയ അല്‍ റയാന്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നജീബ് കളപ്പാടന്‍ ഉല്‍ഘാടനം ചെയ്തു. ഗഫൂര്‍ ഇ എ അധ്യക്ഷം വഹിച്ചു. ശിഹാബ് സലഫി ക്ലാസെടുത്തു. സേവ നടത്തിവരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും,തുടര്‍ന്നും ഇത്തരത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇനിയും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

അംഗങ്ങള്‍ക്കുള്ള അല്‍ റയാന്‍ ഹോസ്പിറ്റല്‍ ഡിസ്‌കൗണ്ടോടു കൂടിയുള്ള ഐഡന്ററ്റി കാര്‍ഡ് ഇസ്മായീല്‍ മുസ്ലിയാര്‍ ഉസ്മാന്‍ ഇരഞ്ഞിക്കലിന് നല്‍കി വിതരണോത്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സലിം കളപ്പാടന്‍(പ്രസിഡന്റ് ), ഗഫൂര്‍ ഇ.എ (ജന :സെക്ര) അമീര്‍ എടക്കാടന്‍ (ട്രഷറര്‍ ), ഇ. മുഹമ്മദ് അലി, മുഹമ്മദ് ഷാഹിദ്, കെ കെ. ഷെരീഫ്, (വൈസ് പ്രസി )ഷെരീഫ് എടക്കര,ടിപി അബ്ദുല്‍ റഷീദ്, സി പി ഷമീം(ജോ :സെക്ര) മന്‍സൂര്‍ എടക്കര (മീഡിയ കണ്‍വീനര്‍ )നജീബ് കളപ്പാടന്‍, സി പി കുഞ്ഞിമാന്‍, ഇസ്മായീല്‍ മുസ്ലിയാര്‍, ഉസ്മാന്‍ ഇരഞ്ഞിക്കല്‍(രക്ഷാധികാരികള്‍)ശിഹാബ് സലഫി (ഉപദേശകന്‍ ) നിഷാദ് അലി ചക്കുങ്ങല്‍ ,റസല്‍ ബാബു, അഫ്‌സല്‍ കല്ലിങ്ങപ്പാടന്‍, കെ ടി ഹംസ, എം. ഫവാസ്, ഇ കെ. അബ്ദുല്‍റഹ്മാന്‍,വാസുദേവന്‍, വിന്‍സന്‍, മുഹമ്മദ് ജംഷി, മുഹമ്മദ് അലി എളന്പിലാശ്ശേരി, ബിനോഷ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ )എന്നിവരെ തിരഞ്ഞെടുത്തു. 

ജിദ്ദയിലും നാട്ടിലും ജീവകാരുണ്യ മേഖലയില്‍ ഒരുപോലെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സൗദി എടക്കര നിവാസികളുടെ കൂട്ടായ്മയാണ് ന്ധസേവന്ധ സംഘടനയുടെ കുറഞ്ഞ കാലയളവില്‍ കിഡ്‌നി ഡയാലിസിസ് മെഷീന്‍ തുക സമാഹാരം,സുമേഷ് ചികിത്സ സഹായ നിധി,പലിശ രഹിത വായ്പ, സി പി ആര്‍ ശില്പശാല, നോര്‍ക്ക അംഗത്വ ക്യാന്പയിന്‍, പീസ് ചാരിറ്റബിള്‍ ട്രസ്റ്റ് സഹായം, എടക്കര പൂവ്വത്തിക്കല്‍ പള്ളിക്ക് കീഴിലുള്ള മക്ബറ പള്ളി പുനരുദ്ധാരണ സഹായഫണ്ട്, ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറവുമായി സഹകരിച്ച് അല്ലാഹുവിന്റെ അതിഥികളായ ഹാജിമാരെ സഹായിക്കല്‍, ഇഫ്താര്‍ സംഗമം, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സേവക്ക് കഴിഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക