Image

കോബാര്‍ നവോദയയുടെ കായിക മേള 2017 അരങ്ങേറി

Published on 16 April, 2017
കോബാര്‍ നവോദയയുടെ കായിക മേള 2017 അരങ്ങേറി
   ദമാം: കോബാര്‍ നവോദയയുടെ കായിക മേള 2017 പ്രൗഢഗംഭീരവും വര്‍ണാഭവുമായ രീതിയില്‍ അസീസിയയിലെ അല്‍ഷോല ടൂറിസ്റ്റ് വില്ലേജില്‍ അരങ്ങേറി. പ്രവാസി സമൂഹത്തിനിടയില്‍ ആരോഗ്യകരമായ മത്സരത്തിന് വേദിയൊരുക്കുകയും കായിക അവബോധം സൃഷ്ടിക്കുകയും എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടന്ന കായിക മേളയില്‍ കോബാര്‍ ഏരിയയിലെ നാല് മേഖലയില്‍ നിന്നായി കുടുംബവേദിയിലെ അംഗങ്ങളും കുട്ടികളും അടക്കം പന്ത്രണ്ട് യുണീറ്റുകളില്‍ നിന്നും ഉള്ള കായിക താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് കേന്ദ്ര പ്രസിഡണ്ട് പവനന്‍ മൂലക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു കൊണ്ട് തുടക്കം കുറിച്ചു. നവോദയ കേന്ദ്ര രക്ഷാധികാരി ഇ എം കബീറും , കേന്ദ്ര കായിക വിഭാഗം കമ്മറ്റി ചെയര്‍മാന്‍ രവി പാട്ടിയവും ചേര്‍ന്ന് മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് ഗെയിംസിന്റെ വരവറിയിച്ചു കൊണ്ടുള്ള ദീപശിഖാ പ്രയാണം ഏരിയ പ്രസിഡണ്ട് പ്രകാശന്‍ നെടുങ്കണ്ടി , ഏരിയ കമ്മറ്റി അംഗം രത്‌നാകരന്‍ ഇടട്ടിനു നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. 

നൂറ് കണക്കിന് കായിക പ്രേമികളുടെ സാന്നിധ്യത്തില്‍ വന്ന ദീപശിഖാ പ്രയാണത്തെ വാദ്യമേളങ്ങളുടെ അകന്പടിയോടെ കായിക വിഭാഗം ഏരിയ കണ്‍വീനര്‍ ലിജോ വര്‍ഗീസ് ദീപശിഖാ ഏറ്റുവാങ്ങി ദീപം തെളിയിച്ചു. തുടര്‍ന്ന് നവോദയയയുടെ പതാക ഉയര്‍ത്തല്‍ കേന്ദ്ര കായിക കണ്‍വീനറും നവോദയ കോബാര്‍ ഏരിയ സെക്രട്ടറിയുമായ ഷമല്‍ ഷാഹുല്‍ നിര്‍വ്വഹിച്ചു. കായിക മേളയുടെ ഔപചാരികമായ ഉല്‍ഘാടനം നവോദയ കേന്ദ്ര രക്ഷാധികാരി എം എം നെയിം നിര്‍വ്വഹിച്ചു . കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ നവോദയയുടെ കേന്ദ്ര , ഏരിയ, മേഖല , യുണിറ്റ് അംഗങ്ങളും , യൂത്ത് ഇന്ത്യ ടീമിന്റെ കായിക താരങ്ങളും മറ്റ് പ്രവാസി സമൂഹവും അടക്കം അഞ്ചൂറിലധികം കായിക പ്രേമികള്‍ അസീസിയ്യയിലെ അല്‍ഷോല ടൂറിസ്റ്റ് വില്ലേജില്‍ സന്നിധിരായി. തുടര്‍ന്ന് പ്രവാസി ഭൂമിയിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി മുതിര്‍ന്ന പുരഷന്മാരുടെയും , സ്ത്രീകളുടെയും , കുട്ടികളുടെയും കായിക മത്സരങ്ങള്‍ അരങ്ങേറി . വോളിബോള്‍, ബാഡ്മിന്റണ്‍,ഷൂട്ടൗട്ട്,വടംവലി കൂടാതെ ട്രാക്ക് &ഫീല്‍ഡ് മത്സര ഇനങ്ങളും നടന്നു. 


ഓരോ മത്സരങ്ങളും കായിക താരങ്ങളുടെ അത്വജലമായ പ്രകടനത്തിനാല്‍ ശ്രദ്ധേയമായിരുന്നു. കായിക മേളയില്‍ ആവേശോജ്വലമായി മാറിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ടീം യൂത്ത് ഇന്ത്യ ഒന്നാം സ്ഥാനവും , ടീം റെസായത്ത് ബോയ്‌സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആവേശം വാനോളമുയര്‍ത്തി നടന്ന പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ ടീം കോബാര്‍ ബോയ്‌സ് ഒന്നാം സ്ഥാനവും, ടീം യൂത്ത് ഇന്ത്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . വനിതകള്‍ക്കായി നടന്ന വടംവലി മത്സരത്തില്‍ ടീം ടാസ്ലിംഗ് 12 ഒന്നാം സ്ഥാനം , റെഡ് സ്റ്റാര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാര്‍ച്ച് പാസ്‌ററില്‍ മികച്ച പ്രകടനം കാഴ്ചവച്ച കോബാര്‍ മേഖലക്ക് ഒന്നാം സ്ഥാനവും , അക്രബിയ മേഖല രണ്ടാം സ്ഥാനവും കരസ്ഥമാക്കി . പ്രവാസി സമൂഹത്തിലെ കായിക പ്രേമികള്‍ക്ക് പുത്തന്‍ ഉണര്‍വും,ആവേശവും പകര്‍ന്നാണ് കോബാര്‍ നവോദയയുടെ കായിക മേള പരിസമാപ്തി കുറിച്ചത് . നവോദയ കായിക മേളയുടെ സമാപനാവും കായിക ജേതാക്കള്‍ക്കുള്ള മെഡല്‍ വിതരണവും കായിക മേള ചെയര്‍മാന്‍ റഹീം മടത്തറയുടെ നേതൃത്വത്തില്‍ അല്‍ ഷോല ടൂറിസ്റ്റ് വില്ലേജില്‍ എത്തി ചേര്‍ന്ന പൊതുസമൂഹത്തിന്റെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു. സമാപന ചടങ്ങില്‍ ഏരിയ ട്രഷറര്‍ മനോഹരന്‍ നായര്‍ , ഹമീദ് മാണിക്കോത്ത് , വിജയകുമാര്‍, നസീമുദീന്‍ , ഷാജി പാലോട്, സലീം , ചന്ദ്രസേനന്‍ തുടങ്ങി ഏരിയ , മേഖല , കുടുംബവേദി , യൂണിറ്റ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കായിക മാമാങ്കത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഓരോ വ്യക്തികള്‍ക്കും, പ്രവാസിസമൂഹത്തിനും കോബാര്‍ നവോദയ സ്വാഗതസംഘത്തിന്റെ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക