Image

ഐ.പി.എല്ലില്‍ മുംബൈക്ക് ജയം

Published on 16 April, 2017
ഐ.പി.എല്ലില്‍ മുംബൈക്ക് ജയം

മുംബൈ: ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ മുംബൈക്ക് ആറ് വിക്കറ്റ് ജയം. ഗുജറാത്ത് ഉയര്‍ത്തിയ 177 റണ്‍സ് മൂന്ന് പന്ത് ശേഷിക്കെയാണ് മുംബൈ മറികടന്നത്.  നിതിഷ് റാണയുടെ അര്‍ധ സെഞ്ചുറിയും രോഹിത് ശര്‍മയുടെയും കീറോണ്‍ പൊള്ളാര്‍ഡിെന്റയും മികച്ച പ്രകടനവുമാണ് മുംബൈ നിരയെ ജയിപ്പിച്ചത്. സ്‌കോര്‍: ഗുജറാത്ത് ലയണ്‍സ് 176/4(20), മുംബൈ ഇന്ത്യന്‍സ് 177/4(19.3). 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് റണ്ണൊന്നുമെടുക്കാതെ ഡെയിന്‍ സ്മിത്തിനെ നഷ്ടമായി. തുടര്‍ന്നിറങ്ങിയ മക്കല്ലം 44 പന്തില്‍ 64 റണ്‍സ് നേടിയെങ്കിലും 29 പന്തില്‍ 28 റണ്‍സ് മാത്രം നേടി പുറത്തായ റെയ്‌നയുടെ ബാറ്റിങ് ടീം സ്‌കോറിന് വേഗം കുറച്ചു. ഇരുവരും പുറത്തായശേഷം ദിനേശ് കാര്‍ത്തിക്‌നടത്തിയ പ്രകടനമാണ് ഗുജറാത്ത് സ്‌കോര്‍ 176ലെത്തിച്ചത്. 

മുംബൈക്കായി മക്ഗ്ലീഗന്‍ രണ്ടും മലിംഗ, ഹര്‍ഭജന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.   അര്‍ധ സെഞ്ചുറി നേടിയ റാണ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഗംഭീറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക