Image

ഫോമാ ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന്

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 16 April, 2017
ഫോമാ ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന്
ഹ്യൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ മലയാളി സാംസ്ക്കാരിക സംഘടനകളുടെ സംയുക്ത സംഘടനാ വ്യവസ്തയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം ഏപ്രില്‍ 22 ശനിയാഴ്ച്ച ഹ്യൂസ്റ്റണ്‍, ടെക്‌സാസില്‍ വച്ചു നടത്തപ്പെടുന്നു. ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍, ഫോമായുടെ വിവിധ സംഘടനകളുടെ പ്രതിനിധികളും ദേശീയ നേതാക്കളും പങ്കെടുക്കും. സ്റ്റാഫോര്‍ഡ് സിറ്റിയിലെ മര്‍ഫി റോഡിലെ ദേശി റസ്‌റ്റോന്റില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്.

ഫോമാ ദക്ഷിണ മേഖലയുടെ പ്രവര്‍ത്ത ഉത്ഘാടനം നിര്‍വഹിക്കുന്നത്, ഫോമായുടെ ദേശീയ പ്രസിഡന്റ് ചിക്കാഗോയില്‍ നിന്നുള്ള ബെന്നി വാച്ചാച്ചിറയാണ്. ഫോമാ ഫൗണ്ടിംഗ് പ്രസിഡന്റ് ശശിധരന്‍ നായര്‍, ദക്ഷിണ മേഖലാ ചെയര്‍മാന്‍ ബിജു ലോസണ്‍, റീജണല്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി, നാഷണല്‍ കമ്മിറ്റി മെമ്പര്‍ തോമസ് മാത്യൂ (ബാബു), നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജയിസണ്‍ വേണാട്ട് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

1985ല്‍ ആരംഭിച്ച മലയാളി അസ്സോസിയേഷന്‍ ഓഫ് ഗേറ്റര്‍ ഹ്യൂസ്റ്റണ്‍, 1995ല്‍ ആരംഭിച്ച ഒക്കലഹോമ മലയാളി അസ്സോസിയേഷന്‍, 2000ത്തില്‍ ഡാളസ്സ് മലയാളി അസ്സോസിയേഷന്‍, 2014ല്‍ ആരംഭിച്ച കേരളാ അസ്സോസിയേഷന്‍ ഓഫ് റിയോ ഗ്രാന്‍ഡേ വാലി എന്നീ നാലു സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് ഫോമാ സതേണ്‍ റീജിയന്‍. റീജിയന്റെ വുമണ്‍സ് റെപ്രസെന്റേറ്റീവ് ലക്ഷ്മി പീറ്റര്‍, റീജണല്‍ യുവജനോത്സവത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കും.

ഫോമായെ സംബന്ധിച്ചു ചരിത്രപരമായി വളരെ പ്രാധാന്യമുള്ള സ്ഥലമാണ് ഹ്യൂസ്റ്റണ്‍. 2006ല്‍ ഫോമാ ആരംഭിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ആസ്ഥാനം ഹ്യൂസ്റ്റണായിരുന്നു. 41 അംഗ സംഘടനകളുമായി ആരംഭിച്ച ഫോമാ, ശൈശവ കാലത്തിന്റെ പ്രതിസന്ധികള്‍ പിന്നിട്ട് ഇന്ന് 65 അംഗ സംഘടനകളുമായി യുവത്വത്തിലേക്ക് കാലൂന്നി നില്‍ക്കുകയാണ്. പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതായി റീജണല്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി അറിയിച്ചു. ഫോമായെ കുറിച്ചറിയാനും, റീജണല്‍ തലത്തില്‍ നടത്തപ്പെടുന്ന യുവജനോത്സവത്തിനെ കുറിച്ച് അറിയുവാനും ഹ്യൂസ്റ്റണും സമീപ പ്രദേശത്തുമുളള എല്ലാ മലയാളികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് റീജണല്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരി നമ്പൂതിരി 956 243 1043, തോമസ് മാത്യൂ (ബാബു മുല്ലശേരില്‍) 281 450 1410, ജയിസണ്‍ വേണാട്ട് 956 319 5151, ലക്ഷ്മി പീറ്റര്‍ 972 369 9184.
ഫോമാ ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക