Image

കാരണങ്ങളില്ലാതെ മുത്തലാഖ്‌ പറ്റില്ല: മുസ്ലിം വ്യക്തി ബോര്‍ഡ്‌

Published on 16 April, 2017
കാരണങ്ങളില്ലാതെ മുത്തലാഖ്‌ പറ്റില്ല: മുസ്ലിം വ്യക്തി ബോര്‍ഡ്‌

ന്യൂദല്‍ഹി: വിവാദ വിവാഹമോചന രീതിയായ മുത്തലാഖില്‍ നിലപാട്‌ മയപ്പെടുത്തി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്‌. മതിയായ കാരണങ്ങളില്ലാതെ മുത്തലാഖ്‌ അനുവദിക്കില്ലെന്നും ഇതിനായി പെരുമാറ്റച്ചട്ടം പുറത്തിറക്കുമെന്നും ബോര്‍ഡ്‌ വ്യക്തമാക്കി.

അയോധ്യ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി മാത്രമേ അംഗീകരിക്കുകയുള്ളൂ, കോടതിക്ക്‌ പുറത്തുള്ള ഒത്തുതീര്‍പ്പ്‌ അംഗീകരിക്കില്ലെന്നും ബോര്‍ഡ്‌ പറഞ്ഞു.

ശരി അത്ത്‌ നിയമം അനുസരിക്കാത്തവര്‍ സമുദായ വിലക്ക്‌ നേരിടേണ്ടി വരും. മുത്തലാഖ്‌ സംബന്ധിച്ച്‌ തെറ്റിദ്ധാരണകളുണ്ട്‌. അപൂര്‍വ്വമായി മാത്രമേ മുത്തലാക്ക്‌ നടക്കുന്നുള്ളുവെന്ന്‌ ഉറപ്പ്‌ വരുത്തും. മുത്തലാഖ്‌ പതിവാക്കിയവര്‍ക്ക്‌ പിഴ ശിക്ഷ നല്‍കും.

 പെരുമാറ്റച്ചട്ടം പള്ളികളില്‍ വിതരണം ചെയ്യും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക