Image

സിംഗപ്പൂര്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ കിരീടം സായ്‌ പ്രണീതിന്‌

Published on 16 April, 2017
സിംഗപ്പൂര്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ കിരീടം സായ്‌ പ്രണീതിന്‌



സിംഗപ്പൂര്‍ : സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ കിരീടം ഇന്ത്യയുടെ ബി സായ്‌ പ്രണീതിന്‌. ഫൈനലില്‍ ഇന്ത്യയുടെ തന്നെ കിടംബി ശ്രീകാന്തിനെ ഒന്നിനെതിരെ രണ്ട്‌ ഗെയിമുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ സായ്‌ കിരീടത്തില്‍ മുത്തമിട്ടത്‌. സ്‌കോര്‍ 1721, 2117, 2112.

പ്രണീതിന്റെ ആദ്യ സൂപ്പര്‍ സീരീസ്‌ കിരീടമാണിത്‌. സൂപ്പര്‍ സീരീസ്‌ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്‌ സായ്‌. ഫൈനലില്‍ തോറ്റ ശ്രീകാന്താണ്‌ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരന്‍. ആദ്യ ഗെയിമില്‍ തോറ്റ ശേഷമായിരുന്നു സായിയുടെ തിരിച്ചുവരവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക