Image

രജിസ്‌ട്രേഷന്‍ വകുപ്പ്‌ നിയമം കര്‍ശനമാക്കി; ഭൂമിവില കുറയുന്നു

Published on 16 April, 2017
രജിസ്‌ട്രേഷന്‍ വകുപ്പ്‌ നിയമം കര്‍ശനമാക്കി; ഭൂമിവില കുറയുന്നു


തിരുവനന്തപുരം: രണ്ടു ലക്ഷം രൂപയ്‌ക്ക്‌ മുകളിലുള്ള വസ്‌തു-ഭൂമി കൈമാറ്റ രജിസ്‌ട്രേഷനില്‍ പണം കൈമാറ്റം ഇനി ബാങ്കുവഴി മാത്രം. 10 ലക്ഷത്തിലധികമുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡും നിര്‍ബന്ധമാക്കി. 

ഇടപാടുകളെല്ലാം ബാങ്ക്‌ അക്കൗണ്ട്‌ വഴിയാക്കാനാണ്‌ ആദായ നികുതി വകുപ്പ്‌ രജിസ്‌ട്രേഷന്‍ വകുപ്പിന്‌ നല്‍കിയ നിര്‍ദേശം.

വസ്‌തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന ആധാരത്തില്‍ വസ്‌തു വാങ്ങുന്ന ആള്‍ ഏതുവിധമാണ്‌ പണം നല്‍കുന്നതെന്നും ബാങ്ക്‌ ചെക്ക്‌ -ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌ എന്നിവ മുഖേനയാണെങ്കില്‍ അതിന്റെ നമ്പറും ആധാരത്തില്‍ പ്രതിപാദിക്കണം. 

ഡിജിറ്റല്‍ ഇടപാടു വഴിയാണ്‌ പണം കൈമാറ്റം നടത്തുന്നതെങ്കില്‍ ആ വിവരവും രേഖപ്പെടുത്തണം. രാജ്യത്ത്‌ നിന്ന്‌ അഴിമതി തുടച്ചു നീക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണിത്‌.

വസ്‌തു കൈമാറ്റ രജിസ്‌ട്രേഷനില്‍ പണമിടപാടുകള്‍ക്കു കൂടി രജിസ്‌ട്രേഷന്‍ വകുപ്പ്‌ പിടിമുറുക്കിയതോടെ വസ്‌തുക്കളുടെ കൈമാറ്റങ്ങളില്‍ ഗണ്യമായ തോതില്‍ കുറവ്‌ വന്നു. ഭൂമി വാങ്ങി പ്ലോട്ടുകളായി വില്‍പന നടത്തുന്ന സംഘങ്ങള്‍ പിന്‍വലിഞ്ഞതോടെ വസ്‌തുവിന്‌ വന്‍ വിലക്കുറവ്‌ നേരിട്ടിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക