മുഖ്യമന്ത്രി പിണറായി വിജയനെ
അഭിനന്ദിച്ച് എഴുത്തുകാരന് ബി. ജയമോഹന്. ഇന്ത്യയുടെ നല്ല മുഖ്യമന്ത്രിമാരില്‍
ഒരാള്‍ പിണറായി വിജയനാണെന്നാണ് ജയമോഹന്റെ പരാമര്‍ശം.
ഭാഷാപോഷിണി മാസികയില്‍ എഴുതിയ
ലേഖനത്തിലാണ് ജയമോഹന് തന്റെ നിലപാട് വ്യക്തമാക്കുന്നത്.
തനിക്ക് അറിയാവുന്ന
തൊഴില്‍ വാണിജ്യ രംഗങ്ങളില്‍ നിന്ന് തെലുങ്കാനയിലെ ചന്ദ്രശേഖര റാവുവിന് ശേഷം
ഏറ്റവും നല്ല അഭിപ്രായം വരുന്നത് പിണറായിയെക്കുറിച്ചാണ്.
എളുപ്പം കാണാന്‍
കഴിയും. കാര്യങ്ങള്‍ നേരെ പറയാം.
നല്ലത് നടക്കണമെന്ന് പിണറായി
ആഗ്രഹിക്കുന്നുമുണ്ടെന്നും ജയമോഹന് വ്യക്തമാക്കുന്നു. തന്റെ രാഷ്ട്രീയ
കാഴ്ചപ്പാടുകളും ജയമോഹന് തുറന്നുപറയുന്നുണ്ട്. താന്‍ മാര്‍ക്സിസ്റ്റ്
അല്ലെന്നും എഴുത്തുകാരന് മാത്രമാണെന്നും അദ്ദേഹം പറയുന്നു.
പറഞ്ഞുവന്നാല്‍
എം. ഗോവിന്ദന്റെയോ സുന്ദര രാമസ്വാമിയുടെയോ രാഷ്ട്രീയമാണ് തന്റേത്. എന്നുവെച്ചാല്‍
അരാഷ്ട്രീയം. ഒരു ഫിലിസ്റ്റൈന്‍ ആയിരിക്കലാണ് എഴുത്തുകാരന് പറ്റിയ
രാഷ്ട്രീയമെന്നാണ് അഭിപ്രായമെന്നും ജയമോഹന് പറയുന്നു.