Image

ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് നവ്യാനുഭവമായി

രാജു തരകന്‍ Published on 17 April, 2017
ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് നവ്യാനുഭവമായി
ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി സഭകളില്‍ നിന്നുള്ള സഭാശുശ്രൂഷകരുടേയും ലീഡേഴ്‌സിന്റെയും സംയുക്ത സമ്മേളനത്തിന് ഐ.പി.സി ഹെബ്രോന്‍ (ഗാര്‍ലന്റ്) സഭാമന്ദിരത്തില്‍ ഏപ്രില്‍ 14 ന് തുടക്കംകുറിച്ചു. ഒക്കലഹോമ, ഹുസ്റ്റണ്‍, ഡാളസ് തുടങ്ങിയ പട്ടണങ്ങളില്‍ നിന്നുള്ള സഭാശുശ്രൂഷകരും വിശ്വാസികളും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രഥമ ദിനത്തില്‍ റവ.കെ.വി.തോമസ് (വൈസ്പ്രസിഡന്റ്) ആണ് അദ്ധ്യക്ഷത വഹിച്ചത്. അദ്ധ്യക്ഷന്‍ തന്റെ ആമുഖപ്രസംഗത്തില്‍ ഇന്ത്യയില്‍ നിന്നും കടന്നുവന്നിരുന്ന മുഖ്യ പ്രസംഗകനായ റവ.ഡോ.സൈമണ്‍ ശാമുവേലിനെ ശ്രോതാക്കള്‍ക്ക് പരിചയപ്പെടുത്തി. സൈമണ്‍ ശാമുവേല്‍ ഡറാഡൂണ്‍, ന്യൂ തിയോളജിക്കല്‍ ബൈബിള്‍ കോളേജിന്റെ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുന്നതോടൊപ്പം വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു.

മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് റവ.ഷാജി ഡാനിയേലാണ് കോണ്‍ഫറന്‍സ് ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. തന്റെ ഉത്ഘാടനപ്രസംഗത്തില്‍ ലീഡര്‍ഷിപ്പിന്റെ വിവിധ വശങ്ങള്‍ പ്രവര്‍ത്തനശൈലി, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി കോണ്‍ഫറന്‍സിന്റെ “തീം” അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഡോ.സൈമണ്‍ ശാമുവേലിന്റെ പ്രഭാഷണം ശ്രോതാക്കളില്‍ നവ്യാനുഭവം പകരുന്നതും വിജ്ഞാനപ്രദവുമായിരുന്നു.

ശനിയാഴ്ച നടന്ന സമ്മേളനത്തില്‍ ഡോ.ജോണ്‍സണ്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. യേശുകര്‍ത്താവായിരിക്കണം നാം പിന്തുടരേണ്ട ലീഡര്‍ എന്ന് ഓര്‍മ്മിപ്പിക്കുകയുണ്ടായി. ബ്രദര്‍ ജോസ് പ്രകാശ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തു. ബ്രദര്‍ ജോയി തുമ്പമണ്ണിന്റെ പ്രാര്‍ത്ഥനയോടുകൂടിയാണ് രണ്ടാം ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിച്ചത്.

വിവിധ സെക്ഷനുകളില്‍ നടന്ന യോഗങ്ങളില്‍ റവ.ഷിബു തോമസ് (ഒക്കലഹോമ), റവ. വി.എ.വര്‍ഗീസ് (ഐ.പി.സി ഹെബ്രോന്‍ ഗാര്‍ലന്റ്) തുടങ്ങിയവര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതപ്രസംഗം ബ്രദര്‍ എസ്.പി.ജയിംസും (ജോ.സെക്രട്ടറി), നന്ദി പ്രകാശനം ബ്രദര്‍ ജോസ് ശാമുവേല്‍ (ട്രഷറര്‍) നിര്‍വ്വഹിച്ചു. വിശ്വാസ സമൂഹത്തിന് നവചൈതന്യം പകര്‍ന്ന സമ്മേളനം റവ.എം.എസ്.ശാമുവേലി (ന്യുയോര്‍ക്ക്) ന്റെ പ്രാര്‍ത്ഥനയോടുകൂടി സമാപിച്ചു.

കൗണ്‍സില്‍ അംഗങ്ങളായ വെസ്ലിമാത്യു, രാജുതരകന്‍ തുടങ്ങിയവരായിരുന്നു ഡാളസില്‍ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ ഒരുക്കിയത്.
ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് നവ്യാനുഭവമായി ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് നവ്യാനുഭവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക