Image

'ആടുജീവിതം' ഉപേക്ഷിച്ചിട്ടില്ലെന്ന്‌ പൃഥ്വിരാജ്‌

Published on 17 April, 2017
'ആടുജീവിതം' ഉപേക്ഷിച്ചിട്ടില്ലെന്ന്‌ പൃഥ്വിരാജ്‌

ബ്‌ളെസിയുടെ 'ആടുജീവിതം' ഉപേക്ഷിച്ചിട്ടില്ലെന്ന്‌ പൃഥ്വിരാജ്‌. പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ബെന്യാമിന്റെ നോവലായ ആടുജീവിതം സിനിമയാകുന്നുവെന്ന റിപ്പോര്‍ട്ട്‌ നേരത്തെ പുറത്തുവന്നിരുന്നു.

 എന്നാല്‍, പൃഥ്വിരാജിന്റെ ഡേറ്റ്‌ ലഭിക്കാത്തതിനാല്‍ സിനിമ ഉപേക്ഷിച്ചെന്ന്‌ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതിനെതുടര്‍ന്നാണ്‌ പൃഥ്വിരാജ്‌തന്നെ ഫെയ്‌സ്‌ബുക്കില്‍ വിശദീകരണം നല്‍കിയത്‌.

 താന്‍ ഇപ്പോള്‍ ആദം ജോണിന്റെ ഷൂട്ടിങ്ങിനായി സ്‌കോട്ട്‌ലന്‍ഡിലാണെന്നും ഈവര്‍ഷം നവംബര്‍ ഒന്നുമുതല്‍ ആടുജീവിതത്തിനായി ഡേറ്റ്‌ നല്‍കിയിരിക്കുകയാണെന്നും ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു. പത്തുദിവസംമുമ്പ്‌ സംവിധായകനുമായി ചിത്രത്തെപ്പറ്റി സംസാരിച്ചിരുന്നു. ചിത്രം വേണ്ടെന്നുവച്ചെന്ന വാര്‍ത്തയുടെ പിന്നില്‍ ആരാണെന്ന്‌ അറിയില്ല- ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റില്‍ പൃഥ്വിരാജ്‌ വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക