Image

ഇത്രയും ഹന്‌പിളായിട്ടുള്ള ഒരാളെ കണ്ടിട്ടില്ല" : ദിലീപിനെക്കുറിച്ച്‌ രജിഷ വിജയന്‍

Published on 17 April, 2017
 ഇത്രയും ഹന്‌പിളായിട്ടുള്ള ഒരാളെ കണ്ടിട്ടില്ല" : ദിലീപിനെക്കുറിച്ച്‌ രജിഷ വിജയന്‍
 ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ സ്വന്തമാക്കിയ നടിയാണ്‌ രജിഷ വിജയന്‍. ഖാലിദ്‌ റഹ്മാന്‍ സംവിധാനം ചെയ്‌ത അനുരാഗകരിക്കിന്‍വെള്ളത്തിലെ അഭിനയത്തിലൂടെയാണ്‌ രജിഷയെത്തേടി ഈ നേട്ടം എത്തിയത്‌. ടെലിവിഷന്‍ അവതാരക രംഗത്തു നിന്നാണ്‌ രജിഷ സിനിമയിലേക്ക്‌ പ്രവേശിച്ചത്‌. 

 കോഴിക്കോട്‌ സ്വദേശിനിയായ രജിഷ പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയിട്ടുണ്ട്‌. ചാനല്‍ പരിപാടികളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക്‌ ഏറെ സുപരിചിതയാണ്‌ രജിഷ വിജയന്‍. ദിലീപ്‌ നായകനായെത്തിയ ജോര്‍ജേട്ടന്‍സ്‌ പൂരത്തിലാണ്‌ രജിഷ രണ്ടാമതായി അഭിനയിച്ചത്‌. 

ആദ്യ ദിനത്തില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രത്തിന്‌ പിന്നീട്‌ അത്‌ നില നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നുള്ള തരത്തിലാണ്‌ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്‌. 
 ദിലീപിനെക്കുറിച്ച്‌ രജിഷ വിജയന്‍ പറയുന്നത്‌-  ഫ്രണ്ട്‌ ലി എന്നു പറയുന്നതിനേക്കാള്‍ ഡൗണ്‍ ടു എര്‍ത്ത്‌ എന്ന്‌ പറയാനാണ്‌ തനിക്കിഷ്ടം. 

ഇത്രയും ഹന്‌പിളായിട്ടുള്ള ഒരാളെ ഇതുവരെ കണ്ടിട്ടില്ല. മമ്മൂട്ടിയെ കണ്ടപ്പോഴും ഇതു തന്നെയാണ്‌ തോന്നിയതെന്നും രജിഷ വിജയന്‍ പറഞ്ഞു. കൗമുദിക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ താരം അനുഭവങ്ങള്‍ പങ്കുവെച്ചത്‌. '

 ആദ്യ ദിനം മുതല്‍ അവസാന ദിവസം വരെ ഒരേ പോലെയാണ്‌ ദിലീപേട്ടന്‍ പെരുമാറിയത്‌. ചിത്രത്തില്‍ വളരെ കഷ്ടപ്പെട്ട്‌ ചിത്രീകരിച്ച രംഗങ്ങളില്‍പ്പോലും യാതൊരു വിധ അസഹിഷ്‌ണുതയും പ്രകടിപ്പിച്ചിരുന്നില്ല. വെയിലും പൊടിയുമൊക്കെയായി ക്ഷീണിച്ചുവെങ്കിലും കാത്തു നില്‍ക്കുന്ന ആരാധകരെ കണ്ടേ താരം മടങ്ങാറുള്ളൂ. 

 ഇക്കാര്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇന്ന്‌ താനെന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിന്‌ കാരണം ജനങ്ങളാണ്‌. വന്ന വഴി ഒരിക്കലും മറക്കരുത്‌. ജനങ്ങളെ ഇത്രയധികം ഇഷ്ടപ്പെടുന്നതു കൊണ്ടാണ്‌ ദിലീപ്‌ ജനപ്രിയനായതെന്നും രജിഷ വിജയന്‍ പറഞ്ഞു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക