Image

സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് ജോയ് മാത്യു

Published on 17 April, 2017
സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് ജോയ് മാത്യു


മൂന്നാറിലെ ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന ശ്രീറാം വെങ്കിട്ടരാമനെന്ന എന്ന സബ് കളക്ടര്‍ക്ക് പിന്തുണയര്‍പ്പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

സൂപ്പര്‍ നായകന്മാരുടെ ഇടിവെട്ട് ഡയലോഗുകള്‍ക്ക് കയ്യടിക്കുന്ന മലയാളിക്ക് ജീവിതത്തിലെ യഥാര്‍ഥ പോരാളികളെക്കാണുമ്പോള്‍ കൈപൊന്താത്തത് എന്താണെന്നും ജോയ് മാത്യു ചോദിക്കുന്നു. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ചെറുപ്പക്കാരന് നമ്മള്‍ നല്‍കുന്ന പിന്തുണ പുതു തലമുറക്ക് വെളിച്ചമാവേണ്ടതുണ്ടെന്നും സോളിഡാരിറ്റി ടും ശ്രീറാം എന്ന ഹാഷ്ടാഗില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നു.

ജോയ് മാത്യുവിന്റെ പോസ്റ്റ്

ശരിക്കും ഭരണചക്രം തിരിക്കുന്നതാരാണ് ? കവലപ്രസംഗം നടത്തി കയ്യടിവാങ്ങുന്ന മന്ത്രിമാരാണോ, ജീവിതത്തില്‍ ഒരു ജോലിക്കും പോയിട്ടില്ലാത്ത, പണിയെടുക്കുന്നതിന്റെ സുഖദുഃഖങ്ങള്‍ എന്തെന്നറിയാത്ത, എന്തിനു, എഴുത്തും വായനയും അറിയാത്ത രാഷ്ട്രീയപ്രവര്‍ത്തകരോ അതോ നാടുനീളെ ഉദ്ഘാടനങ്ങളും കല്ലീടലുകളുമായി പാഞ്ഞു നടക്കുന്ന ജനപ്രധിനിധികളാണോ? അല്ല !വിവരവും വിദ്യാഭ്യാസവും ഭരണനൈപുണ്യവുമുള്ള ഉദ്യോഗസ്ഥരാണ് യഥാവിധി കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. ഉറക്കമിളച്ചിരുന്ന് പഠിച്ചു പാസ്സായി ജോലിയെടുക്കാന്‍ തയാറായി വരുന്ന ഉദ്യാഗസ്ഥരെ അവരുടെ ജോലിയില്‍ നിന്നും തടയുകയോ ഭീഷണിമുഴക്കി പിന്തിരിപ്പിക്കുകയോ ചെയ്യുന്നതിന്റെ പേരാണു ജനവിരുദ്ധതഅഴിമതിക്കാരനെന്നോ സ്വജനപക്ഷപാതിയെന്നോ പേരുകേള്‍പ്പിക്കാത്ത മിടുക്കന്മാരായ ഉദ്യോഗസ്ഥരെ നിശ്ശബ്ദരാക്കുകയൊ സ്ഥാനത്തുനിന്നും തെറിപ്പിക്കുകയോ ചെയ്യുന്നതിനെ രാഷ്ട്രീയ ഗുണ്ടായിസം എന്നാണു പറയുക

സോളാര്‍ ഇടപാടിന്റെ അശ്‌ളീലതയും വയോധികമന്ത്രിയുടെ ഫോണ്‍ സംഭാഷണങ്ങളും കേട്ട് കോള്‍മയിര്‍ കൊള്ളുന്ന മലയാളി മനസ്സിലാക്കണം കുറ്റകരമായ നമ്മുടെ ഈ നിശ്ശബ്ദത വരും തലമുറക്ക് ശവക്കുഴി തീര്‍ക്കലായിരിക്കുമെന്ന് . ഹെക്ടര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്ത രാഷ്ട്രീയ മാഫിയാ സംഘത്തെ ഭയക്കാതെ തന്റെ ജോലിയുമായി മുന്നോട്ടുപോകുന്ന സത്യസന്ധനായ ഒരുദ്യോഗസ്ഥനെ പിന്തുണക്കുകയാണ് ഭാവിയെക്കുറിച്ച് ഉല്‍കണ്‍ഠപ്പെടുന്ന ഒരോ കേരളീയനും ചെയ്യേണ്ടത്.

എന്തുകൊണ്ടാണ് കാര്യപ്രാപ്തിയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരെ മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ (ഏത് മുന്നണിയായാലും) നിശ്ശബ്ദരാക്കുകയോ അവരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്നത്? ഋഷിരാജ് സിങ്, രാജു നാരായണസ്വാമി, സെന്‍ കുമാര്‍, ജേക്കബ് തോമസ് ……അങ്ങിനെ എത്രപേര്‍ ഉദാഹരണങ്ങള്‍ നിരവധിയാണ്.

രാഷ്ട്രീയ മാഫിയക്ക് അടുക്കളപ്പണി ചെയ്യുന്ന അസംഖ്യം ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ ഉള്ളിടത്ത് എണ്ണത്തില്‍ കുറവെങ്കിലും ധീരതയില്‍ മുന്‍പന്മാരായ ഉദ്യോഗസ്ഥര്‍ വരുന്നുണ്ട് എന്നതാണു നമുക്കുള്ള ഏക ആശ്വാസം
സൂപ്പര്‍ നായകന്മാരുടെ ഇടിവെട്ട് ഡയലോഗുകള്‍ക്ക് കയ്യടിക്കുന്ന മലയാളിക്ക് ജീവിതത്തിലെ യഥാര്‍ഥ പോരാളികളെക്കാണുമ്പോള്‍ കൈപൊന്താത്തത് എന്താണ് ?

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ചെറുപ്പക്കാരന് നമ്മള്‍ നല്‍കുന്ന പിന്തുണ ഇനിയെങ്കിലും ഈ നാട് നന്നായിക്കാണണം എന്നാഗ്രഹിക്കുന്നഉറക്കമിളച്ചിരുന്ന് രവെങ്കിപഠിച്ച് മുന്നേറുന്ന പുതു തലമുറക്ക് വെളിച്ചമാവേണ്ടതുണ്ട് നമ്മുടെ പിന്തുണ മിടുക്കന്മാരായ ശ്രീറാമിനെപ്പോലുള്ളവര്‍ക്കാവണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക