Image

തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു; പന്നീര്‍സെല്‍വം- പളനിസാമി വിഭാഗം ഒന്നിക്കുന്നു

Published on 17 April, 2017
തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു; പന്നീര്‍സെല്‍വം- പളനിസാമി വിഭാഗം ഒന്നിക്കുന്നു


ചെന്നൈ:  തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ക്ക് വഴിയൊരുക്കി ശശികല വിഭാഗത്തില്‍ ഭിന്നത രൂക്ഷമായി. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹനം നേടിയെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പാര്‍ട്ടി ഉപനേതാവും ശശികലയുടെ ബന്ധുവമായ ടി.ടി.വി ദിനകരന്‍ കോടികള്‍ കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവമാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് നയിച്ചത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഇന്ന് ദിനകരനെതിരെ കേസെടുക്കുകയും ചെയ്തു.

പുതിയ ആരോപണത്തെ തുടര്‍ന്ന് മന്ത്രിമാര്‍ ഇരുചേരികളായി തിരിഞ്ഞ് യോഗം ചേരുന്നുണ്ട്. മന്ത്രിമാരായ പി. ദണ്ഡമണി, ഉദുമലൈ രാധാകൃഷ്ണന്‍ എന്നിവരുടെ വീടുകളില്‍ രണ്ട് പ്രത്യേക യോഗങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഒ. പന്നീര്‍സെല്‍വം വിഭാഗത്തോടൊപ്പം ചേരുന്നതടക്കമുള്ള കാര്യം പളനി സാമി വിഭാഗത്തിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐക്യപ്പെടുന്നതോടെ ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പളനിസ്വമി മുഖ്യമന്ത്രിയായി തുടരുമെന്നും ശശികലക്ക് പകരം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പന്നീര്‍സെല്‍വം വരുമെന്നുമാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക