Image

ഡീസലിനും പാചക വാതകത്തിനും വില കുത്തനെ കൂട്ടി

Published on 24 June, 2011
ഡീസലിനും പാചക വാതകത്തിനും വില കുത്തനെ കൂട്ടി
ഡല്‍ഹി: ഡീസലിനും പാകചവാതകത്തിനും മണ്ണെണ്ണയ്‌ക്കും വില കുത്തനെ കൂട്ടി. ഡീസലിന്‌ ലിറ്ററിന്‌ മൂന്നു രൂപയും പാചക വാതകത്തിന്‌ സിലിണ്ടറിന്‍മേല്‍ 50 രൂപയും മണ്ണെണ്ണക്ക്‌ ലിറ്ററിന്‌ രണ്ട്‌ രൂപയും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എണ്ണക്കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ സര്‍ക്കാരിന്റെ നടപടി. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികളുടെ നഷ്‌ടം ലഘൂകരിക്കാനാണ്‌ മിതമായ തോതിലുള്ള വിലവര്‍ധനവരുത്തുന്നതെന്ന്‌ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്‌ട്‌ പെട്രോളിയം മന്ത്രി എസ്‌.ജയ്‌പാല്‍ റെഡ്ഡി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക