Image

എന്‍ടിടിഎഫ് രജതജൂബിലി 29 ന്

Published on 17 April, 2017
എന്‍ടിടിഎഫ് രജതജൂബിലി 29 ന്

      മെല്‍ബണ്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സംരംഭമായ നെട്ടൂര്‍ ടെക്‌നിക്കല്‍ ഫൗണ്ടേഷനില്‍ (എന്‍ടിടിഎഫ്) നിന്നും ടൂള്‍മേക്കിംഗ് പഠനം പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലേക്കു ആദ്യ കാലത്ത് കുടിയേറിയവര്‍ രൂപം കൊടുത്ത എന്‍ടിടിഎഫ് പൂര്‍വ വിദ്യാര്‍ഥി സംഘടന രജതജൂബിലി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

വിക്ടോറിയയിലെ ആയിരത്തോളം വരുന്ന എന്‍ടിടിഎഫ് പൂര്‍വ വിദ്യാര്‍ഥികള്‍ പുതുതായി എത്തുന്നവര്‍ക്ക് തൊഴില്‍ ഉപദേശങ്ങള്‍, പഠന സെമിനാറുകള്‍ വിവിധ ബുദ്ധിമുട്ടുകള്‍ നേരിടുന്ന അംഗങ്ങള്‍ക്കും മറ്റു സമൂഹത്തിനും അടിയന്തര സഹായം എത്തിക്കുകയും വര്‍ഷാ വര്‍ഷം സംഘടനാ അംഗങ്ങള്‍ക്കും കുടുംബത്തിനുമായി കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതുകൂടാതെ കുട്ടികള്‍ക്കു പഠന പ്രോത്സാഹന അവാര്‍ഡുകളും നല്‍കിവരുന്നു. സംഘടനയുടെ സേവന പ്രവര്‍ത്തനങ്ങളും കായിക, കലാ സാംസ്‌കാരിക പരിപാടികളും വരും കാലങ്ങളിലും തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഏപ്രില്‍ 29 ന് (ശനി) സെന്റ് ലൂയിസ് കമ്യൂണിറ്റി ഹാള്‍ 37 ഡോള്‍ഫിന്‍ സ്ട്രീറ്റ് ആസ്‌പെന്‍ഡല്‍ 3195 വിക്ടോറിയയില്‍ നടക്കുന്ന രജതജൂബിലി ആഘോഷത്തില്‍ എന്‍ടിടിഎഫിന്റെ വിവിധ സ്ഥാപനങ്ങളിലായി അന്പതു വര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ച സി.വി. മധു മുഖ്യാതിഥിയായിരിക്കും. ആന്‍കാ കോ ഫൗണ്ടര്‍ ആന്‍ഡ് ഡയറക്ടര്‍ പാട്രിക് മെക്ലുസ്‌കി, ഫാ. വിനോദ് വിക്ടര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 

വിവരങ്ങള്‍ക്ക്: വിജയ് 0412691121, മനോജ് 0401041139.

റിപ്പോര്‍ട്ട്: വിജയകുമാരന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക