Image

അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈസ്റ്റര്‍ ആഘോഷിച്ചു

Published on 17 April, 2017
അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈസ്റ്റര്‍ ആഘോഷിച്ചു


      അബര്‍ഡീന്‍: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ 15ന് ഈസ്റ്റര്‍ ആഘോഷിച്ചു. വൈകുന്നേരും അഞ്ചിന് സമ്മര്‍ഹില്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങിന് ഫാ. എല്‍ദോ വര്‍ഗീസ് മുഖ്യകാര്‍മികത്വം വഹിച്ചു. 

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പുമൂലം ലോകത്തിന് നല്‍കിയ സമാധാനവും സന്തോഷവും സ്‌നേഹവും പരസ്പര വിശ്വാസികളായ നമ്മള്‍ കൈമാറിയാല്‍ ഇപ്പോള്‍ ലോകത്ത് നിലനില്‍ക്കുന്ന എല്ലാ അസ്വസ്തതയ്ക്കും അസമാധാന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് ഫാ. എല്‍ദോ വര്‍ഗീസ് ഉയിര്‍പ്പിന്റെ സന്ദേശത്തില്‍ പറഞ്ഞു.

ശുശ്രൂഷകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഈസ്റ്റര്‍ എഗ് വിതരണവും നടത്തി. സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകള്‍ സമാപിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക