Image

യുവജന സംഗമം 20 ന്

Published on 17 April, 2017
യുവജന സംഗമം 20 ന്


      കുവൈത്ത്: ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20ന് (വ്യാഴം) യുവജന സംഗമം നടത്തുന്നു. വൈകുന്നേരം ഏഴിന് അബാസിയ പോപ്പിന്‍സ് ഹാളില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

സംഗമത്തോട് അനുബന്ധിച്ച് കണ്ണൂര്‍ ജില്ലയിലെ നിര്‍ധനരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയുടെ പ്രഖ്യാപനവും നടക്കുമെന്ന് ഒഐസിസി യൂത്ത് വിംഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക