Image

മാഗ് സാഹിത്യ സെമിനാര്‍ ഏപ്രില്‍ 23-ന്

മാത്യു വൈരമണ്‍ Published on 17 April, 2017
മാഗ് സാഹിത്യ സെമിനാര്‍ ഏപ്രില്‍ 23-ന്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാര്‍ ഏപ്രില്‍ 23-നു വൈകുന്നേരം നാലുമണിക്ക് മാഗ് ബില്‍ഡിംഗ്‌സില്‍ വച്ചു ചേരുന്നതാണ്. ഹൂസ്റ്റണിലുള്ള കേരള റൈറ്റേഴ്‌സ് ഫോറത്തിന്റേയും, മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിലേയും അംഗങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുക്കും.

"മലയാള ഭാഷയുടെ ഭാവി' എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച ഉണ്ടാകും. ന്യൂയോര്‍ക്കിലുള്ള സാഹിത്യ സംഘടനയായ വിചാരവേദിയുടെ അവാര്‍ഡ് ഈ യോഗത്തില്‍ വച്ചു മൂന്നു പേര്‍ക്ക് നല്കുന്നതാണ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള സാഹിത്യകാരന്മാര്‍ ഈ യോഗത്തില്‍ പങ്കെടുക്കും. ഏവരേയും ഈ യോഗത്തിലേക്ക് മാഗ് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്ററായ മാത്യു വൈരമണ്‍ (281 857 7538) എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Join WhatsApp News
ഉത്തമൻ 2017-04-17 19:38:14
വിചാരവേദി അവാർഡ്  വിചാരവേദി തന്നെ അന്ന് കൊടുത്തതാണ് . മത്തായി അവാർഡ് പൗലോസിന്റെ വീട്ടിൽ വച്ച് കൊടുപ്പ്‌. എല്ലാം ഒരു പ്രഹസനം . 
ഓരോ ഓരോ പുങ്കത്തരം. റൈറ്റേർസ് ഫോറം, മലയാളം സൊസൈറ്റി തുടങ്ങിയവയിൽ ഇല്ലാത്ത നല്ല സാഹിത്യകാരന്മാർ ഇവിടുണ്ട് . മാഗ് അവര്ക് അവസരം കൊടുക്കുന്നതാണ് ന്യൂയം. തിരുച്ചുവേദം പാടില്ല. മലയാളീ അസോസിയേഷൻ എല്ലാരുടെയും വക ആണ് . പ്രത്യേകമായി മെമ്പർമാരുടെ.

Justice 2017-04-17 20:29:27
റൈറ്റേഴ്‌സ് ഫോറത്തിൽ പോകുന്നവരാണ് മലയാളം സൊസൈറ്റിയിൽ പോകുന്നത്. നേരെ മറിച്ചും' റൈറ്റേഴ്‌സ് ഫോറത്തിൽ പോകുന്ന മലയാളം സൊസൈറ്റിയും റൈറ്റേർസ് ഫോറവുമാണ്  അസോസിയേഷന്റ അംഗങ്ങൾ.   മാഗ്ഗിൽ പോകുന്നവർക്ക് അവാർഡ് കൊടുക്കണം എന്ന് പറയുന്ന താൻ മേൽപ്പറഞ്ഞ രണ്ടു ഗ്രൂപ്പിൽ നിൽക്കുകയും കൂടാതെ മലയാളി സഗോസിയേഷനിൽ പോകുന്ന ആളുമാണ്. താൻ ആള് മിടുക്കനാണല്ലോ? ഇതുവരെ അവാർഡു കിട്ടാത്ത ഒരാൾക്ക് എന്ന് തെളിച്ചു പറഞ്ഞില്ലെങ്കിലും അത് തനിക്ക് തന്നെ കിട്ടും. ഉത്തമന്റെ കയ്യിലിരിപ്പ് വൃത്തികെട്ടവന്മാരുടെ കയ്യിലിരിപ്പാണ് . ഒരു കാര്യം ചെയ്യ് വിചാരവേദി ആ അവാർഡ് ജോയിസ് തോന്ന്യാമലക്ക് കൊടുക്കണം. അദ്ദേഹം ഹ്യൂസ്റ്റനിൽ സാഹിത്യകാരന്മാരെ കാട് അടച്ചു വെടിവച്ചിട്ടിരിക്കുകയാണ് . അതുകൊണ്ട് അദ്ദേഹത്തിന് ഇരിക്കട്ടെ നിങ്ങളുടെ താമ്രപത്രം. അതല്ലായിങ്കിൽ ഇങ്ങോട്ട് വരണം എന്നില്ല . അവിടെ തന്നെ  വിതരണം ചെയ്യുക . അവിടെ മിച്ചം വന്നത് ഇങ്ങോട്ട് കേറ്റി വിടണ്ട.  ഗരാജ് സെയ്‌ലിൽ ഇടുക 
അത്യുത്തമൻ 2017-04-17 20:10:25
ആവശ്യത്തിലധികം സാഹിത്യകാര്യന്മാരെയും കാരികളെയും സൃഷ്ടിച്ചു അമേരിക്കൻ മലയാള സാഹിത്യ മണ്ഡലം ദുഷിപ്പിച്ച് വിചാരവേദി ഹ്യൂസ്റ്റണിലേക്ക് ഒരു സാംക്രമിക രോഗം പോലെ പടർന്നു കയറുകയാണ് . ഇവിടെ ധാരാളം അവാർഡ് വിദഗ്ധന്മാർ ഉള്ള സ്ഥലമായിട്ടും, അതിനെക്കുറിച്ച് ഒരു വിചാരവും ഇല്ലാതെ ഇങ്ങനെ ഒരു സംരംഭത്തിനു മുതിർന്നത് ഖേദകരം തന്നെ . അല്ല നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. വിചാരത്തിന് മുൻപേ വിവേകപരമായി ചിന്തിക്കുന്നില്ലെങ്കിൽ  ഇല്ലെങ്കിൽ പറഞ്ഞിട്ട് എന്ത് കാര്യം. എന്നാണ് വിചാരവേദി എന്ന പേരുമാറ്റി വിവേക വേദി എന്നാക്കുന്നത്?  ഇവിടെ ഒരുമാസംപോലും ആയില്ല ഒരു സംഘടനയിലെ രണ്ടുപേർക്ക് ഒരു വെടിക്ക് രണ്ടു പക്ഷി എന്നപോലെ അവാർഡു കിട്ടിയിട്ട്.  ജോയിസ് തോന്നിയമല പറഞ്ഞതിൽ കാര്യം ഇല്ലാതില്ല. എന്തായാലും അർഹിക്കുന്നവരെ തിരഞ്ഞെടുക്കാനുള്ള വിവേകം വിചാര വേദിക്കാർക്ക് ഉണ്ടാവട്ടെ എന്ന് ഞാൻ എന്നോട് തന്നെ പ്രാർത്ഥിക്കുന്നു. തമാശ കാണാൻ കാത്തിരിക്കുന്നു
ഡബിൾ ജസ്റ്റിസ് 2017-04-18 01:19:30
ജസ്റ്റിസ് സാർ: പൊന്നാടയോ, അവാർഡോ, എന്ന വേണം സാർ  ചിക്കാഗോയിൽ വച്ചോ ന്യൂയോർക്കിൽ, ഹ്യൂസ്റ്റനിൽ വച്ചോ .. എവിടാ പറ .. തരാം   തരാം  പരാതി തിരുല്ലോ . കുറച്ചു ഡോളറും കരുതിക്കോണം  ഓക്കേ സാർ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക