Image

വ്യാജ ടാക്‌സ് ഫയലിംഗ് ന്യൂയോര്‍ക്കില്‍ റിഫണ്ടിങ്ങ് തടഞ്ഞത് 21.3 മില്ല്യണ്‍ ഡോളര്‍

പി. പി. ചെറിയാന്‍ Published on 17 April, 2017
വ്യാജ ടാക്‌സ് ഫയലിംഗ് ന്യൂയോര്‍ക്കില്‍ റിഫണ്ടിങ്ങ് തടഞ്ഞത് 21.3 മില്ല്യണ്‍ ഡോളര്‍
ന്യൂയോര്‍ക്ക്: തെറ്റായ വിവരങ്ങള്‍ നല്‍കി ടാക്‌സ് ഫയല്‍ ചെയ്തത് കണ്ടെത്തിയതിനെ തുടര്‍ന്ന് 21.3 മില്ല്യണ്‍ ഡോളറിന്റെ റീഫണ്ടിങ്ങ് തടഞ്ഞതായി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് കംപട്രോളറുടെ അറിയിപ്പില്‍ പറയുന്നു.

ഒരിക്കല്‍ റീഫണ്ടിങ്ങ് തടഞ്ഞാല്‍ പിന്നീട് ടാക്‌സേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തി വിദഗ്ദമായി അന്വേഷണത്തിന് ശേഷം പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കംപട്രോളര്‍ ഓഫീസ് അറിയിച്ചു.

ടാക്‌സ് ഫയലിങ്ങിന്റെ അവസാന ദിവസം ചൊവ്വാഴ്ചയാണെന്നും, ഇതുവരെ 4.6 മില്ല്യണ്‍ റീഫണ്ടിങ്ങ് നല്‍കി കഴിഞ്ഞതായും, 471000 റീഫണ്ടിങ്ങ് അപേക്ഷകള്‍ എത്രയും വേഗം പരിശോദന  പൂര്‍ത്തീകരിച്ച് അയച്ച് കൊടുക്കുന്നതാണെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ടാക്‌സ് റീഫണ്ടിങ്ങ് 4.4 ബില്ലയണ്‍ ഡോളറില്‍ കവിഞ്ഞിരിക്കുകയാണെന്നും തെറ്റായ വിവരങ്ങള്‍ നല്‍കി ഗവണ്‍മെണ്ടിനെ വഞ്ചിക്കാന്‍ ഷ്രമിച്ചവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.


പി. പി. ചെറിയാന്‍

Join WhatsApp News
Democrat 2017-04-18 03:53:46
ട്രംപ് വല്ലതും തന്നോ ? ട്രംപിന്റെ ആൾക്കാർ ഇനിമുതൽ ടാസ്ക് കൊടുക്കില്ലന്നാ തോന്നുന്നത്.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക