Image

കേരളത്തില്‍ 4 ബാങ്കുകള്‍ കൂടി ഏറ്റെടുക്കല്‍ ഭീഷണിയില്‍

Published on 18 April, 2017
കേരളത്തില്‍ 4 ബാങ്കുകള്‍  കൂടി ഏറ്റെടുക്കല്‍ ഭീഷണിയില്‍



തൃശൂര്‍ : എസ്‌ബിടി ഇല്ലാതായതിനുപിന്നാലെ കേരളത്തില്‍ ഹെഡോഫീസുള്ള നാല്‌ സ്വകാര്യ ബാങ്കുകള്‍ ഏറ്റെടുക്കല്‍ ഭീഷണിയിലാണെന്ന്‌ ബിഇഎഫ്‌ഐ (ബെഫി) സംസ്ഥാന പ്രസിഡന്റ്‌ ടി നരേന്ദ്രനും ജനറല്‍ സെക്രട്ടറി എസ്‌ എസ്‌ അനിലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കാത്തലിക്‌സിറിയന്‍ ബാങ്ക്‌, ധനലക്ഷ്‌മി ബാങ്ക്‌, സൌത്ത്‌ ഇന്ത്യന്‍ ബാങ്ക്‌, ഫെഡറല്‍ബാങ്ക്‌ എന്നിവയാണ്‌ വിവിധകാരണങ്ങളാല്‍ മറ്റ്‌ ബാങ്കുകളില്‍ ലയനത്തിന്‌ ഒരുങ്ങുന്നത്‌. ആലുവ ആസ്ഥാനമായ ഫെഡറല്‍ബാങ്ക്‌ ഒഴികെ മൂന്ന്‌ ബാങ്കും തൃശൂരിലാണ്‌ സ്ഥാപിച്ചത്‌.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ധനലക്ഷ്‌മി ബാങ്കിനെ നേരത്തേ കൊട്ടക്‌ മഹീന്ദ്രബാങ്കാണ്‌ ലക്ഷ്യമിട്ടത്‌. ആര്‍ക്കും കൈവശപ്പെടുത്താവുന്ന വിധത്തിലാണ്‌ ധനലക്ഷ്‌മി ബാങ്ക്‌. 87 വര്‍ഷം പിന്നിട്ട കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ തുടര്‍ച്ചയായി രണ്ടുവര്‍ഷവും നഷ്ടത്തിലാണ്‌. 

പ്രവര്‍ത്തനമികവിന്റെ പാരമ്യത്തിലാണെങ്കിലും ഫെഡറല്‍ബാങ്കിന്റെ കിട്ടാക്കടം ഉല്‍ക്കണ്‌ഠാജനകമാണ്‌. ഈ ബാങ്കിന്റെ 44 ശതമാനം ഓഹരികളും വിദേശനിക്ഷേപകരുടേതാണ്‌. സൌത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ പുരോഗതിയുടെ പാതയിലാണെങ്കിലും 52 ശതമാനം ഓഹരികള്‍ വിദേശ ഫിനാന്‍സ്‌ ശക്തികളുടേതായതിനാല്‍ ഏത്‌ വിധത്തിലുള്ള ലയനത്തിനും പിടിച്ചെടുക്കലിനും പ്രയാസവുമില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക