Image

നിലവില്‍ യു.ഡി.എഫിലേക്ക്‌ മടങ്ങേണ്ട സാഹചര്യമില്ലെന്നു മാണി

Published on 18 April, 2017
നിലവില്‍ യു.ഡി.എഫിലേക്ക്‌ മടങ്ങേണ്ട സാഹചര്യമില്ലെന്നു മാണി


തിരുവനന്തപുരം: യു.ഡി.എഫിലേക്കുള്ള ക്ഷണം തള്ളി കെ.എം മാണി. നിലവില്‍ യു.ഡി.എഫിലേക്ക്‌ മടങ്ങേണ്ട സാഹചര്യമില്ലെന്നും ചരല്‍കുന്ന്‌ ക്യാമ്പിലെ തീരുമാനത്തില്‍ മാറ്റമില്ലെന്നും മാണി പറഞ്ഞു.

ആരോടും അമിതമായ സ്‌നേഹമോ അന്ധമായ വിരോധമോ ഇല്ല. മെറിറ്റ്‌ അടിസ്ഥാനത്തിലാവും കേരള കോണ്‍ഗ്രസ്‌ തീരുമാനം എടുക്കുക. ധൃതിപിടിച്ച്‌ തീരുമാനം എടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മാണി പറഞ്ഞു.



കെ.എം മാണിയെ യു.ഡി.എഫിലേക്ക്‌ ക്ഷണിച്ചത്‌ കെ.പി.സി.സി പ്രസിഡന്റ്‌ എം.എം ഹസ്സനായിരുന്നു. വെള്ളിയാഴ്‌ച ചേരുന്ന യു.ഡി.എഫ്‌ യോഗം മാണിയുടെ തിരിച്ചുവരവ്‌ ചര്‍ച്ച ചെയ്യുമെന്നും മലപ്പുറത്ത്‌ മാണിയുടെ പിന്തുണ ഗുണം ചെയ്‌തെന്നും ഹസ്സന്‍ പറഞ്ഞിരുന്നു.
മാണി തിരിച്ചുവരണമെന്നാണ്‌ എല്ലാവരുടേയും ആഗ്രഹം. അദ്ദേഹം തിരിച്ചെത്തുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞിരുന്നു.

 
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണി പിന്തുണച്ചത്‌ മുസ്ലിം ലീഗിനെയാണെങ്കിലും അത്‌ ഗുണം ചെയ്‌തത്‌ യു.ഡി.എഫിനാണ്‌. മാണി യു.ഡി.എഫിലേക്ക്‌ മടങ്ങിവരണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. അദ്ദേഹത്തെ ആരും പുറത്താക്കിയതല്ലെന്നും ഹസ്സന്‍ പറഞ്ഞിരുന്നു.
മലപ്പുറം തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ്‌ സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലികുട്ടിയെ മാണി പരസ്യമായി പിന്തുണച്ചിരുന്നു. 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക