Image

രാഷ്ട്രപതിയുടേയും കേന്ദ്ര മന്ത്രിമാരുടേയും പ്രസംഗങ്ങള്‍ ഇനി ഹിന്ദിയില്‍

Published on 18 April, 2017
രാഷ്ട്രപതിയുടേയും കേന്ദ്ര മന്ത്രിമാരുടേയും പ്രസംഗങ്ങള്‍ ഇനി  ഹിന്ദിയില്‍


ന്യൂദല്‍ഹി: രാഷ്ട്രപതിയുടേയും കേന്ദ്ര മന്ത്രിമാരുടേയും പ്രസംഗങ്ങള്‍ ഹിന്ദിയില്‍ മാത്രമാക്കണമെന്ന പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.

ഹിന്ദി വായിക്കാനും സംസാരിക്കാനും കഴിയുന്നവര്‍ക്ക്‌ മാത്രമായിരിക്കും ഈ നിബന്ധന. ഹിന്ദിക്ക്‌ കൂടുതല്‍ പ്രചാരം നല്‍കുന്നതിനായാണ്‌ പാര്‍ലമെന്ററി സമിതിയുടെ ഈ നിര്‍ദേശം.

സമിതിയുടെ മറ്റ്‌ ചില നിര്‍ദ്ദേശങ്ങള്‍ക്ക്‌ കൂടി രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്‌. ഹിന്ദി വായിക്കാനും എഴുതാനും കഴിയുന്ന എല്ലാ മന്ത്രിമാരും അവരുടെ പ്രസ്‌താവനകളും പ്രസംഗങ്ങളും ഹിന്ദിയില്‍ നല്‍കണം, എയര്‍ ഇന്ത്യ വിമാന ടിക്കറ്റില്‍ ഹിന്ദിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം,ഹിന്ദി പത്രങ്ങള്‍, മാസികകള്‍ എന്നിവ എയര്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തണം, ഇംഗ്ലീഷിലുള്ള അറിയിപ്പുകള്‍ക്ക്‌ പിന്നാലെ അവ ഹിന്ദിയിലും നല്‍കുക തുടങ്ങിയ കാര്യങ്ങളാണ്‌ രാഷ്ട്രപതി അംഗീകരിച്ചിട്ടുള്ളത്‌.

എന്നാല്‍ അഞ്ചാംക്ലാസുമുതല്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കണം, ഉദ്യോഗസ്ഥര്‍ക്ക്‌ ഹിന്ദി പരിജ്ഞാനം ഉറപ്പുവരുത്തണം, ഹിന്ദി പ്രചാരണത്തിനായി പ്രത്യേക തസ്‌തിക സൃഷ്ടിക്കണം, ഹിന്ദിയിലുള്ള പരസ്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രപതി അംഗീകരിച്ചില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക