Image

ലോകത്തെ ആദ്യ കണ്ണാടി തീവണ്ടി ഇന്ത്യയില്‍

ജോര്‍ജ് ജോണ്‍ Published on 18 April, 2017
ലോകത്തെ ആദ്യ കണ്ണാടി തീവണ്ടി ഇന്ത്യയില്‍
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തെ ആദ്യ കണ്ണാടി തീവണ്ടി ഇന്ത്യയില്‍ ഓട്ടം തുടങ്ങി.
ഈ തീവണ്ടിയുടെ മേല്‍ക്കൂരയും സൈഡുകളും മുഴുവന്‍ വ്യക്തമായി കാഴ്ച്ച ലഭിക്കുന്ന ഗ്ലാസുകള്‍  കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. ട്രെയിനില്‍ കയറുമ്പോള്‍ ജനലരികിലെ സീറ്റിനായി തിടുക്കം കൂട്ടേണ്ട. ഇന്ത്യയിലെ ആന്ധ്രാ പ്രദേശിലെ വിശാഖപ്പട്ടണം മുതല്‍ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ അരാക്കുവാലി വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇവിടുത്തെ അനന്തഗിരിയുടേയും, ബോറാ ഗുഹകളുടെയും ദ്യുശ്യ മനോഹര സൗന്ദര്യം ആസ്വദിക്കാന്‍ ജനലിന് സമീപത്തേക്ക് നീങ്ങിയിരിക്കുകയോ അല്ലെങ്കില്‍ വാതിലിന് സമീപത്ത് പോയി നില്‍ക്കുകയോ വേണ്ട.

ചാരി ഇരുന്ന് ഇഷ്ടമുള്ളടുത്തേക്ക് ഒന്ന് നോക്കിയാല്‍ മതി സുതാര്യമായ കണ്ണാടിച്ചില്ലുകള്‍ പ്രക്യുതിയുടെ സൗന്ദര്യം അതേ പടി കാണിച്ച് തരും. ഇങ്ങനെ കാഴ്ചകള്‍ കണ്ട് 128 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. 40 സീറ്റുള്ള ഒറ്റക്കോച്ച് ട്രെയിനാണിത്. ഉടന്‍ തന്നെ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും ഇത്തരം ട്രെയിനുകളുടെ സര്‍വീസ് ആരംഭിക്കുമെന്ന് ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ റെയില്‍വേമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. സഞ്ചാരികളെ ആകര്‍ഷിക്കാനാണ് റെയില്‍വേ ഈ പുതിയ തരം കോച്ചുകള്‍ അവതരിപ്പിച്ചത്. നാല് കോടിരൂപയാണ് ഒരു കോച്ചിന്റെ നിര്‍മ്മാണച്ചെലവ്. രാജകീയമായ ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളുമാണ് ഈ കോച്ചില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ലോകത്ത് ആദ്യമായാണ് ഇങ്ങനെ മേല്‍ക്കൂരയും സൈഡുകളും മുഴുവന്‍ വ്യക്തമായി കാഴ്ച്ച ലഭിക്കുന്ന ഗ്ലാസുകള്‍  കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഒരു തീവണ്ടി നിര്‍മ്മിച്ചിരിക്കൂന്നത്. യൂറോപ്യന്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഈ കണ്ണാടി തീവണ്ടിയേക്കുറച്ച് വന്‍ പ്രാധാന്യം നല്‍കി വാര്‍ത്തകള്‍ നല്‍കി. ഇത് ഇന്ത്യന്‍ ടൂറിസത്തിന് കൂടുതല്‍ പ്രസിദ്ധി നല്‍കും.



ലോകത്തെ ആദ്യ കണ്ണാടി തീവണ്ടി ഇന്ത്യയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക