Image

പദ്മശ്രീ ഡോക്ടര്‍ ജോസ് ചാക്കോ പീരിയപുരവും ഡോക്ടര്‍ റോണി മാത്യുവും ഷാര്‍ജ സെമിനാറില്‍

Published on 18 April, 2017
 പദ്മശ്രീ  ഡോക്ടര്‍ ജോസ് ചാക്കോ പീരിയപുരവും ഡോക്ടര്‍ റോണി മാത്യുവും ഷാര്‍ജ സെമിനാറില്‍
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ ശംസ് മെഡിക്കല്‍ ഗ്രൂപ്പിന്റെ  തുടര്‍  വൈദ്യ വിദ്യാഭ്യാസ സെമിനാറില്‍ ഇക്കുറി  പദ്മശ്രീ  ഡോക്ടര്‍ ജോസ് ചാക്കോ പീരിയപുരവും ഡോക്ടര്‍ റോണി മാത്യുവും  പങ്കെടുക്കും. പ്രവാസികളില്‍ കൂടി വരുന്ന പ്രമേഹവും ഹൃദ്രോഗവും ആയിരിക്കും വിഷയം.
ഹൃദയവും ശ്വാസകോശങ്ങളും ഒരേ രോഗിയില്‍   ഒരേ സമയം മാറ്റിവെക്കുന്ന സങ്കീര്‍ണമായ  പതിനയ്യായിരത്തിലധികം  ശസ്തക്രിയകള്‍ നടത്തിയ   പ്രഗല്‍ഭനാണ് ഡോക്ടര്‍ ചാക്കോ. ലക്ഷകണക്കിന് ഹൃദ്രോഗികളെ  ചികില്‍സിച്ച വിദഗ്ദ്ധ കാര്‍ഡിയോളജിസ്റ്റാണ് ഡോക്ടര്‍ റോണി.
ഏപ്രില്‍ 20,21 തീയതികളില്‍ ഷാര്‍ജ ഹോളിഡേ ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ്  സെമിനാര്‍.
മൂന്ന് വര്‍ഷം  മുമ്പാണ് ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും നിര്ബന്ധമായ തുടര്‍ വൈദ്യ വിദ്യാഭ്യാസ സെമിനാര്‍ അല്‍ശംസ് മെഡിക്കല്‍ ഗ്രൂപ്പ് ആരംഭിച്ചത്. പതിനാല് വര്‍ഷം മുമ്പ് ആരംഭിച്ച  മെഡിക്കല്‍  ഗ്രൂപിനു കീഴില്‍ ഇപ്പോള്‍ 12  ക്ലിനിക്കുകളുണ്ട് . സ്‌പെഷ്യലിസ്റ്റുകളുള്‍പ്പെടെ 47 ഡോക്ടര്‍മാരും 100  ലേറെ  പാരാമെഡിക്കല്‍ സ്റ്റാഫുമുണ്ടിവിടെ. ഭൂരിഭാഗവും മലയാളികള്‍

FORE MORE DETAILS::

    P.A. Shamsudeen

    Managing Director

    Mob : +971 50 63 27 323
       

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക