Image

ആസ്‌ട്രേലിയ താല്‍ക്കാലിക തൊഴില്‍ വിസപദ്ധതി റദ്ദാക്കി

Published on 18 April, 2017
ആസ്‌ട്രേലിയ താല്‍ക്കാലിക തൊഴില്‍ വിസപദ്ധതി റദ്ദാക്കി
മെല്‍ബണ്‍: ആസ്‌ട്രേലിയ വിദേശ പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വിസ '457 വിസ' പദ്ധതി റദ്ദാക്കി. 

വിസയിലൂടെ വര്‍ഷത്തില്‍ 95,000 വിദേശ പൗരന്‍മാരാണ് താല്‍ക്കാലിക തൊഴിലുകള്‍ക്കായി ആസ്‌ട്രേലിയയിലെത്തുന്നത്. ഈ വിസ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യക്കാരാണ്.

തൊഴിലിടങ്ങളില്‍ സ്വദേശി പൗരന്‍മാര്‍ക്ക് പ്രഥമപരിഗണന ലഭിക്കുന്നതിന് വേണ്ടിയാണിതെന്ന്  
പ്രധാനമന്ത്രി മല്‍കോം ടേന്‍ബല്‍  വ്യക്തമാക്കി. ഇനിമുതല്‍ വിദഗ്ധ തൊഴിലാളികളെ മാത്രമേ സ്വീകരിക്കൂ. പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ ആസ്‌ട്രേലിയയില്‍ ജോലി ചെയ്യാമെന്നത് അനുവദിക്കുന്നതല്ല.

പുതിയ താല്‍ക്കാലിക തൊഴില്‍ വിസാ നിയമപ്രകാരം അനുവദിക്കവുന്ന അവസരങ്ങള്‍ പട്ടിക തിരിക്കും. തൊഴില്‍പരിചയം, ക്രിമിനല്‍ റെക്കോഡ് പരിശോധന, ഇംഗ്‌ളീഷ് പരിജ്ഞാനം തുടങ്ങിയ പരിശോധനകള്‍ക്കു ശേഷമേ പുതിയ വിസ അനുവദിക്കൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക