Image

പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മേയ് ആറിന്

Published on 18 April, 2017
പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മേയ് ആറിന്
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) വര്‍ഷം തോറും നടത്തിവരുന്ന പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മേയ് ആറിന് (ശനി) നടക്കും. രാവിലെ എട്ടു മുതല്‍ മാപ്പ് ഇന്ത്യ കമ്യൂണിറ്റി സെന്‍ററിലാണ് (7733 കാസ്‌ട്രോ അവന്യൂ ഫിലാഡല്‍ഫിയ, പി.എ. 19152) മത്സരം.

ഡിട്രോയ്റ്റ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, ഡെലവര്‍, വാഷിംഗ്ടണ്‍, വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡും സമ്മാനിക്കും.

ജോണ്‍സണ്‍ മാത്യു ചെയര്‍മാനും സാബു സ്കറിയ, ഫിലിപ്പ് ജോണ്‍, തോമസ് എം. ജോര്‍ജ്, ബാബു കെ. തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റി മത്സരത്തിന്‍റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്‍റ്) 267 496 2423, ചെറിയാന്‍ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027, ജോണ്‍സണ്‍ മാത്യു (ചെയര്‍മാന്‍) 215 342 0819.
പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മേയ് ആറിന്പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മേയ് ആറിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക