Image

Muzik247 'ഹിമാലയത്തിലെ കശ്‌മലന്‍'ലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 18 April, 2017
Muzik247 'ഹിമാലയത്തിലെ കശ്‌മലന്‍'ലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247), കോമഡി ത്രില്ലര്‍ ചിത്രം 'ഹിമാലയത്തിലെ കശ്‌മലന്‍'ലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു. 

`അക്കിടി` എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ സൂരജ്‌ സന്തോഷ്‌ ആണ്‌. വിനായക്‌ ശശികുമാറിന്റെ വരികള്‍ക്ക്‌ അരവിന്ദ്‌ ചന്ദ്രശേഖര്‍ ഈണം പകര്‍ന്നിരിക്കുന്നു.

അഭിരാം സുരേഷ്‌ ഉണ്ണിത്താന്‍ സംവിധാനം നിര്‍വഹിച്ച 'ഹിമാലയത്തിലെ കശ്‌മലന്‍' 52 പുതുമുഖങ്ങളെയാണ്‌ അണിനിരക്കുന്നത്‌. ഛായാഗ്രഹണം ജെമിന്‍ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ്‌ ഗോപാലും ചേര്‍ന്നാണ്‌. 

നന്ദു മോഹന്‍, ആനന്ദ്‌ രാധാകൃഷ്‌ണന്‍, അരുണിമ അഭിരാം ഉണ്ണിത്താന്‍ എന്നിവര്‍ സംയുക്തമായാണ്‌ 'ഓവര്‍ ദി മൂണ്‍ ഫിലിംസ്‌' (Over The Moon Films)ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിട്ടുള്ളത്‌.മ്യൂസിക്‌247)നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.

`അക്കിടി` ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=VW38goQbkEA


മ്യൂസിക്‌247)നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247)നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക