Image

നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ഈസ്റ്റര്‍വിഷു ആഘോഷം 22 ന്

Published on 18 April, 2017
നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ഈസ്റ്റര്‍വിഷു ആഘോഷം 22 ന്

 
മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ വാര്‍ഷിക പൊതുയോഗവും ഈസ്റ്റര്‍വിഷു ആഘോഷവും ഏപ്രില്‍ 22ന് (ശനി) നടക്കും. വൈകുന്നേരം അഞ്ചു മുതല്‍ എപ്പിംഗ് മെമ്മോറിയല്‍ ഹാളിലാണ് പരിപാടി.

കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും കുട്ടികള്‍ക്കായി സ്‌പെല്ലിംഗ് ബീ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 

ക്ലബ് പ്രസിഡന്റ് മെല്‍വിന്‍ ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ സെക്രട്ടറി റോഷന്‍ സജു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷാജി മാത്യു കണക്കുകളും അവതരിപ്പിക്കും. തുടര്‍ന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. സിജോ കുര്യന്റെ നേതൃത്വത്തിലുള്ള റെഡ് ചില്ലീസ് കാറ്ററിംഗ് ഒരുക്കുന്ന ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക