Image

യു.പി. ആറാംഘട്ട വോട്ടെടുപ്പ്‌ തിങ്കളാഴ്‌ച

Published on 26 February, 2012
യു.പി. ആറാംഘട്ട വോട്ടെടുപ്പ്‌ തിങ്കളാഴ്‌ച
ലക്‌നൗ: ഉത്തര്‍പ്രദേശ്‌ നിയമസഭയിലേക്കുള്ള ആറാം ഘട്ട തെരഞ്ഞെടുപ്പ്‌ തിങ്കളാഴ്‌ച നടക്കും. പ്രചാരണം ഇന്നു വൈകുന്നേരം സമാപിക്കും. അജിത്‌ സിംഗിന്റെ പുത്രന്‍ ജയന്ത്‌ ചൗധരിയുള്‍പ്പെടെ പ്രമുഖര്‍ ഇവിടെ മത്സരിക്കുന്നു.

മഥുര ജില്ലയിലെ മാന്‍ത്‌ നിയമസഭാമണ്ഡലത്തിലാണു ജയന്ത്‌ ചൗധരി ജനവിധി തേടുന്നത്‌. കോണ്‍ഗ്രസ്‌-ആര്‍എല്‍ഡി സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പരിഗണിക്കപ്പെടുന്ന നേതാവാണദ്ദേഹം ബിജെപിയിലെ പ്രതാപ്‌ സിംഗ്‌, ബിഎസ്‌പി പ്രതിനിധി രാംപാല്‍ സിംഗ്‌ എന്നിവരാണു മുഖ്യഎതിരാളികള്‍. തൊട്ടടുത്ത ഛാന്ദാ മണ്ഡലത്തിലാണു കൃഷിമന്ത്രി ബിഎസ്‌പിനേതാവു ചൗധരി ലക്ഷ്‌മി നാരായണ ജനവിധി തേടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക