Image

നടിയെ ആക്രമിച്ച കേസ്: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; പള്‍സര്‍ ഒന്നാം പ്രതി

Published on 18 April, 2017
നടിയെ ആക്രമിച്ച കേസ്: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; പള്‍സര്‍ ഒന്നാം പ്രതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ ആറ് പ്രതികളാണ് ഉള്ളത്. സുനില്‍ കുമാറാണ് ഒന്നാം പ്രതി. 165 സാക്ഷികളടങ്ങിയ പട്ടികയും സമര്‍പ്പിച്ചിട്ടുണ്ട്.

അതേ സമയം,  കേസിലെ മുഖ്യ തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ ഫോണിനായുള്ള അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക