Image

മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് മന്ത്രി കടകംപള്ളി

Published on 18 April, 2017
മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് മന്ത്രി കടകംപള്ളി


തിരുവനന്തപുരം: മലപ്പുറത്തിെന്റ ഉള്ളടക്കം വര്‍ഗീയമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മതന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണ കേന്ദ്രമാണ് അവിടമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ല സമ്മേളനത്തില്‍ സംസാരിക്കുേമ്പാഴാണ് മന്ത്രിയുടെ വിവാദ പരമാര്‍ശങ്ങള്‍. 

കഴിഞ്ഞതവണ ഇ. അഹമ്മദിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിെര ലീഗില്‍തന്നെ കലാപമുയര്‍ന്നിരുന്നു. സ്ഥാനാര്‍ഥിയാക്കിയശേഷം മൂന്നുനാലുപേര്‍ ചുമന്നാണ് അദ്ദേഹത്തെ മലപ്പുറത്തേക്ക് മത്സരിക്കാന്‍ കൊണ്ടുവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ ലക്ഷത്തിലധികം വോട്ട് എല്‍.ഡി.എഫ് നേടി. കുറച്ചുകൂടി വോട്ട് കിട്ടുമായിരുന്നു. മഹിജയും മറ്റും സൃഷ്ടിച്ച പരിതാപകരമായ അന്തരീക്ഷത്തിലാണ് വോട്ട് കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക