Image

സ്വകാര്യബസ്‌ മറിഞ്ഞ്‌ പരിക്കേറ്റ്‌ നഴ്‌സിംഗ്‌ അധ്യാപിക മരിച്ചു

Published on 26 February, 2012
സ്വകാര്യബസ്‌ മറിഞ്ഞ്‌ പരിക്കേറ്റ്‌ നഴ്‌സിംഗ്‌ അധ്യാപിക മരിച്ചു
കോഴിക്കോട്‌: ശനിയാഴ്‌ച അപകടത്തില്‍പ്പെട്ട മിനി ബസിലെ യാത്രക്കാരിയായിരുന്ന നഴ്‌സിംഗ്‌ അധ്യാപിക മരിച്ചു. മേരിക്കുന്ന്‌ നിര്‍മല ആസ്‌പത്രിയിലെ നഴ്‌സിങ്‌ ട്യൂട്ടറായ പാലക്കോട്ട്‌വയല്‍ കോക്കാപ്പള്ളി റോസ്‌മേരി (26) ആണ്‌ മരിച്ചത്‌. മറ്റ്‌ 23 പേരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌.

ശനിയാഴ്‌ച അഞ്ചുമണിയോടെയാണ്‌ പറമ്പില്‍ബസാര്‍ മെഡിക്കല്‍ കോളേജ്‌ റൂട്ടിലോടുന്ന മിനി ബസ്‌ അപകടത്തില്‍പ്പെട്ടത്‌. നിയന്ത്രണം വിട്ട ബസ്‌ മതിലില്‍ ഇടിച്ച്‌ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ മറ്റു മൂന്നുപേരുടെ നില ഗുരുതരമാണ്‌. എന്‍.ഐ.ടി. സ്വദേശി നീതു (22), ചെലവൂര്‍ കൂവപ്പൊന്നത്ത്‌ ബിന്‍സി (21), പറമ്പില്‍ ബസാര്‍ നെച്ചമ്പ്രം ഷൈലജ (45), വിരിപ്പില്‍ കമ്മാവില്‍ ഹൂദ (19), പാലക്കോട്ട്‌ വയല്‍ പടിഞ്ഞാറെക്കുറ്റി അമല്‍ (26), മൂഴിക്കല്‍ പാറപ്പുറത്ത്‌ റഹീന (34), ചെറുവറ്റ മലയില്‍ ശാന്ത(41), മായനാട്‌ ഒതയങ്ങത്ത്‌ ഷമീന(30), മകള്‍ അല്‍ഫിയ(2), ഐ.എം.ജി.താഴം ശാരദ(74), ചെറുവറ്റ ഷറീന(25), ചെറുവറ്റ ഹാജിറ(28), മകള്‍ ലിയ(2) എന്നിവരുള്‍പ്പെടെ 23 പേര്‍ക്കാണ്‌ പരിക്ക്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക