Image

'പാലരുവി' എക്‌സ്‌പ്രസ്‌ ഇന്ന്‌ ഓടിത്തുടങ്ങും

Published on 18 April, 2017
'പാലരുവി' എക്‌സ്‌പ്രസ്‌ ഇന്ന്‌ ഓടിത്തുടങ്ങും


കോട്ടയം: പുനലൂര്‍ പാലക്കാട്‌ `പാലരുവി' എക്‌സ്‌പ്രസ്‌ ട്രെയിന്‍ ഇന്ന്‌ ഓടിത്തുടങ്ങും. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്‌ പ്രഭു വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌ പുതിയ ട്രെയിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുക. ഉച്ചകഴിഞ്ഞ്‌ പുനലൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ്‌ ഉദ്‌ഘാടന ചടങ്ങ്‌. കന്നിയോട്ടം എറണാകുളം വരെ മാത്രമാണ്‌. നാളെ മുതല്‍ ടൈംടേബിള്‍ പ്രകാരം പൂര്‍ണ സര്‍വീസ്‌ ആരംഭിക്കും.

തിരുവനന്തപുരം- ഷൊര്‍ണ്ണൂര്‍ വേണാട്‌ എക്‌സ്‌പ്രസില്‍ യാത്രചെയ്‌ത്‌ കൃത്യസമയത്ത്‌ ജോലിസ്ഥലങ്ങളില്‍ എത്താന്‍ കഴിയാതെ പോകുന്ന യാത്രക്കാര്‍ക്ക്‌ വളരെ ആശ്വാസം നല്‍കുന്നതാണ്‌ പുതിയ ട്രെയിന്‍.

പുലര്‍ച്ചെ 3.25ന്‌ പുനലൂരില്‍ നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ ഉച്ചക്ക്‌ 1.20ന്‌ പാലക്കാട്ടെത്തും. ഒരുവശത്തേക്ക്‌ നിലവില്‍ 11 സ്‌റ്റോപ്പുകളാണ്‌്‌. ട്രെയിന്‍ നമ്പര്‍: 16791 ആണ്‌. കൊല്ലം (4.55),കായംകുളം (5.49),മാവേലിക്കര (5.59),ചെങ്ങന്നൂര്‍(6.09),തിരുവല്ല (6.19),ചങ്ങനാശേരി (6.29), കോട്ടയം (7.18), എറണാകുളം നോര്‍ത്ത്‌ (9.38),ആലുവ(9.58), തൃശൂര്‍(10.58),ഒറ്റപ്പാലം(12.54). തുടര്‍ന്ന്‌ പാലക്കാട്‌ സമാപിക്കും. 

പാലക്കാട്‌ നിന്നും പുനലൂര്‍ക്ക്‌ പുറപ്പെടുന്ന ട്രെയിനിന്റെ നമ്പര്‍:16792 ആണ്‌. വൈകിട്ട്‌ നാലിന്‌ പാലക്കാട്‌ നിന്ന്‌ പുറപ്പെട്ട്‌ രാത്രി 1.20ന്‌ പുനലൂരില്‍ എത്തും. ഒറ്റപ്പാലം(4.25), തൃശൂര്‍(5.23),ആലുവ(6.23), എറണാകുളം (രാത്രി7.08), കോട്ടയം (രാത്രി8.57), ചങ്ങനാശേരി (രാത്രി 9.19), തിരുവല്ല(രാത്രി 9.29),മാവേലിക്കര(രാത്രി9.59),കായംകുളം (10.24),കൊല്ലം (രാത്രി 11.50), തുടര്‍ന്ന്‌ പുനലൂര്‍.

വേണാട്‌ കഴിഞ്ഞാല്‍ തൃശൂര്‍ ഭാഗത്ത്‌ നിന്ന്‌ കോട്ടയം വഴിയുള്ള ട്രെയിന്‍ രാത്രി 11.40നുള്ള മംഗലാപുരം- തിരുവനന്തപുരം എക്‌സ്‌പ്രസാണ്‌. പാലരുവിയുടെ വരവ്‌ ഈ പ്രശ്‌നത്തിന്‌ പരിഹാരമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക