Image

പിണറായിയും കെജ്‌രിവാളും ഡല്‍ഹിയില്‍ കൂടികാഴ്‌ച നടത്തി

Published on 19 April, 2017
പിണറായിയും കെജ്‌രിവാളും ഡല്‍ഹിയില്‍ കൂടികാഴ്‌ച നടത്തി



ന്യൂഡല്‍ഹി:മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി. രാവിലെ എട്ടരയ്‌ക്ക്‌ ഡല്‍ഹി കേരളാ ഹൌസിലാണ്‌ ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്‌.

മുഖ്യമന്ത്രിക്കൊപ്പം സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പങ്കെടുത്തു. കൂടിക്കാഴ്‌ചയില്‍ ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായി.

മതേതര ശക്തികള്‍ ഒന്നിക്കണമെന്നും ബിജെപിയെ നേരിടാന്‍ ഒരുമിച്ച്‌ നില്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നിട്ടുകാര്യമില്ല. കോണ്‍ഗ്രസിന്റെ മുന്‍ ഡല്‍ഹി അധ്യക്ഷനും മറ്റും ബിജെപിയില്‍ ചേര്‍ന്നത്‌ കണ്ടതാണ്‌ . ഈ സാഹചര്യത്തില്‍ മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കുകയാണ്‌ വേണ്ടതെന്നും പിണറായി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഇതിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന്‌ കെജ്‌രിവാള്‍ പറഞ്ഞു.ജനങ്ങള്‍ പേടിച്ചിട്ടാണ്‌ രാജ്യത്ത്‌ കഴിയുന്നത്‌. ഇത്‌ അത്യന്തം ദു:ഖകരമാണ്‌. പിണറായിയുമായി സൌഹൃദ കൂടികാഴ്‌ചയാണ്‌ നടത്തിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക