Image

സി.എം.എസ്. കോളേജ് അലുമിനി അസ്സോസിയേഷന്‍ ഓഫ് മിഷിഗണ്‍ ഏപ്രില്‍ 22 -ന് ഡോ: റോയ് സാം ഡാനിയേല്‍ ഉത്ഘാടനം ചെയ്യും

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 19 April, 2017
സി.എം.എസ്. കോളേജ് അലുമിനി അസ്സോസിയേഷന്‍ ഓഫ് മിഷിഗണ്‍ ഏപ്രില്‍ 22 -ന് ഡോ: റോയ് സാം ഡാനിയേല്‍ ഉത്ഘാടനം ചെയ്യും
ഡിട്രോയിറ്റ്: 200 വര്‍ഷത്തിന്റെ തികവില്‍ നില്‍ക്കുന്ന കലാലയ മുത്തശ്ശിയും, ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോളേജുമായ സി. എം. എസ്. (ക്രിസ്ത്യന്‍ മിഷനറി സൊസൈറ്റി) കോളേജിലെ മിഷിഗണിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു ആരംഭിക്കുന്ന സി. എം. എസ്. കോളേജ് കോട്ടയം അലുമിനി അസ്സോസിയേഷന്റെ ഉത്ഘാടനം, സി. എം. എസ്. കോളേജിന്റെ ഇപ്പോഴുള്ള പ്രിന്‍സിപ്പല്‍ ഡോ: റോയ് സാം ഡാനിയേല്‍ ഉത്ഘാടനം ചെയ്യുന്നു. അതോടൊപ്പം ഡോ : റോയിക്കും, അദ്ദേഹത്തോടൊപ്പം മിഷിഗണ്‍ സന്ദര്‍ശിക്കുന്ന സി. എം. എസ്. കോളേജ് മുര്‍ പ്രിന്‍സിപ്പല്‍ പ്രൊഫ: സി. എ. എബ്രഹാമിനും മിഷിഗണില്‍ താമസമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്‍കും. ഉച്ചതിരിഞ്ഞ് 4 മണിയോടു കൂടി ആരംഭിക്കുന്ന പരിപാടി 6:30 യോടെ അവസാനിക്കും. സി. എസ്. ഐ. കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രേറ്റ് ലേക്ക്‌സിന്റെ (2450 ഈസ്റ്റ് 11 മൈല്‍ റോഡ്, വാറന്‍, 48091) ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി നടത്തപ്പെടുന്നത്.

1817ല്‍ ലണ്ടനിലെ ചര്‍ച്ച് മിഷന്‍ സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കോളേജാണ്. കോട്ടയം നഗരാതിര്‍ത്തിയില്‍ ബേക്കര്‍ . ജങ്ഷനു സമീപം ചാലുകുന്നിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.

ചര്‍ച്ച് മിഷന്‍ സൊസൈറ്റിയാണ് കോളേജിന്റെ സ്ഥാപകര്‍. കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് 1813ല്‍ കോളേജ് കെട്ടിടത്തിന്റെ പണിതുടങ്ങി. മൂന്ന് വര്‍ഷം കഴിഞ്ഞ് 25 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികരേഖകളില്‍ 1817 ആണ് സ്ഥാപിക്കപ്പെട്ട കൊല്ലമായി കാണിച്ചിരിക്കുന്നത്. കല്‍ക്കത്താ പ്രസിഡന്‍സി കോളേജിനു മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കലാലയമാണിത്. ബെഞ്ചമിന്‍ ബെയ്?ലിയാണ് ആദ്യത്തെ പ്രിന്‍സിപ്പല്‍. പ്രശസ്തരായ പലരും പഠിച്ചിറങ്ങിയിട്ടുള്ള കലാലയ മുത്തശിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രവാസ ജീവിതത്തില്‍ കുറച്ചൊന്നുമല്ല നൊസ്റ്റാല്‍ജിയയിലേക്ക് നയിക്കുന്നത്.

മിഷിഗണിലും പരിസരത്തും ഉള്ള എല്ലാ സി.എം.എസ്. പൂര്‍വ്വ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യൂ ഉമ്മന്‍ 248 709 4511, വിനോദ് കൊണ്ടൂര്‍ 313 208 4952, ബിനോയ് ഏലിയാസ് 586 883 3450, ജോസ് ലൂക്കോസ് 313 510 2901, സുരേഷ് സക്കറിയ 313 300 5951, മെര്‍ലിന്‍ ഫ്രാന്‍സിസ് 248 701 3301, അനീഷ് എബ്രഹാം 586 872 0825
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക