Image

ഓംപുരിയുടെ പ്രേതാത്മാവ് അലയുന്നു

Published on 19 April, 2017
ഓംപുരിയുടെ പ്രേതാത്മാവ് അലയുന്നു


ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി ആറിനാണ് നടന്‍ ഓംപുരി അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണം സ്വാഭാവികമായിരുന്നില്ല എന്ന പേരില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഓംപുരിയുടെ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്. ഓംപുരിയുടെ പ്രേതം സിസിടിവിയില്‍ ദൃശ്യമായി എന്നുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്. ബോല്‍ ന്യൂസ് എന്ന പാക് ചാലനലാണ് വാര്‍ത്ത പുറത്ത് വിട്ടത്.

വാര്‍ത്ത പുറത്തായത് തൊട്ടുപിന്നാലെ പല ഇന്ത്യന്‍ ചാനലുകളും വാര്‍ത്ത ഏറ്റെടുത്തു. ഓംപുരിക് നിരവധി ആരാധകര്‍ പാകിസ്ഥാനിലുണ്ടായിരുന്നതിനാല്‍ മരണവാര്‍ത്ത പാക് ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. അസ്വാഭാവിക മരണമാണെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൃദയാഘാതമല്ല കൊലപാതകമാണെന്ന് കൂടി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ജനുവരി പതിനാലാം തീയ്യതി ബോല്‍ ന്യൂസ് എന്ന പാക് ചാനലാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. മുംബൈയിലെ ഓംപുരിയുടെ വീടിനുമുള്ളിലുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സഹിതമായിരുന്നു ചാനല്‍ പുറത്ത് വിട്ടത്. പ്രതികാരദാഹിയായി ഓംപുരിയുടെ പ്രേതം വീടിന് ചുറ്റുമലയുന്നു എന്നായിരുന്നു വാര്‍ത്ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക