Image

പുത്തന്‍ പണത്തിനു മീതെ സഖാവ്

Published on 19 April, 2017
പുത്തന്‍ പണത്തിനു മീതെ സഖാവ്
പുത്തന്‍ പണം റിലീസ് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞാണ് നിവിന്‍ പോളിയുടെ സഖാവ് തിയേറ്ററിലെത്തിയത്. മമ്മൂട്ടിയുടെ പുത്തന്‍ പണത്തെ സഖാവ് പിന്നിലാക്കി. രണ്ട് ദിവസത്തെ പ്രദര്‍ശനത്തിലൂടെ തന്നെ സഖാവ് നാല് കോടിയ്ക്ക് മേലെ കലക്ഷന്‍ നേടി. അതേസമയം മമ്മൂട്ടിയുടെ പുത്തന്‍ പണത്തിന് നാലരക്കോടി നേടാന്‍ നാല് ദിവസം വേണ്ടി വന്നു. ദേശീയ പുരസ്‌കാര ജേതാവായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് ഏപ്രില്‍ 15, വിഷു ആഘോഷത്തിന്റെ ഭാഗമായിട്ടാണ് തിയേറ്ററിലെത്തിയത്. ആദ്യ ദിവസം തന്നെ ചിത്രം 2.75 കോടി രൂപ കലക്ഷന്‍ നേടി.

രണ്ടാം ദിവസം സഖാവ് നേടിയത് 2.15 കോടി രൂപയാണ്. അതോടെ രണ്ട് ദിവസത്തെ പ്രദര്‍ശനത്തിലൂടെ കേരളത്തില്‍ നിന്ന് മാത്രം സഖാവ് നേടിയത് 4.90 കോടി രൂപയാണ്. ചിത്രത്തിലെ നിവിന്റെ അഭിനയത്തെ സിനിമാ പ്രവര്‍ത്തകര്‍ പോലും പ്രശംസിയ്ക്കുന്നു. ഇരട്ടവേഷത്തിലാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്. ഒരു യഥാര്‍ത്ഥ സഖാവിന്റെ ജീവിതത്തില്‍ സംഭവിയ്ക്കുന്നതാണ് കഥയുടെ ചിത്രം. ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ്, ശ്രീനിവാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക