Image

പമ്പ കോളജ് യുഎഇ പ്രവാസി പൂര്‍വവിദ്യാര്‍ഥി സംഗമം 21ന്

Published on 19 April, 2017
പമ്പ കോളജ് യുഎഇ പ്രവാസി പൂര്‍വവിദ്യാര്‍ഥി സംഗമം 21ന്
    ദുബായ്: പത്തനംതിട്ടയിലെ പരുമല ദേവസ്വം ബോര്‍ഡ് പന്പാ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി യുഎഇയിലെ പ്രവാസികളായ പൂര്‍വ വിദ്യാര്‍ഥികളുടെ സമാഗമം ഏപ്രില്‍ 21ന് (വെള്ളി) 'സൗഹൃദ സംഗമം’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു.

ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ദുബായ് ഖിസൈസിലുള്ള ഡ്യൂണ്‍സ് ഹോട്ടല്‍ അപ്പാര്‍ട്ട് മെന്റിലാണ് പരിപാടി. വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികളോടെ ഒരുക്കുന്ന സംഗമത്തിലേക്ക് യുഎഇയിലുള്ള പന്പാ കോളജിലെ എല്ലാ പൂര്‍വവിദ്യാര്‍ഥികളേയും സ്വാഗതം ചെയ്തു. 

വിവരങ്ങള്‍ക്ക്: 050 955 89 56, 050 946 41 32.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക