Image

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

Published on 19 April, 2017
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി.ജെ നസ്‌റുദ്ദീന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റഷീദ് ഖാസിമി സാന്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്നു തെരഞ്ഞെടുപ്പു നടപടികള്‍ക്ക് രക്ഷാധികാരികളായ അഷ്‌റഫ് വേങ്ങാട്ട്, ബഷീര്‍ പാങ്ങോട്, ഷക്കീബ് കൊളക്കാടന് എന്നിവര്‍ നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളായി നജിം കൊച്ചുകലുങ്ക് (ഗള്‍ഫ് മാധ്യമം, പ്രസിഡന്റ്), ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടിവി, ജനറല്‍ സെക്രട്ടറി), കെ.സി.എം അബ്ദുള്ള (മീഡിയ വണ്‍, ട്രഷറര്‍), റഷീദ് ഖാസിമി (തേജസ്, ചീഫ് കോഓഡിനേറ്റര്‍), അക്ബര്‍ വേങ്ങാട്ട് (ചന്ദ്രിക, വൈസ് പ്രസിഡന്റ്), ഗഫൂര്‍ മാവൂര്‍ (കൈരളി ടിവി, ജോയിന്റ് സെക്രട്ടറി) എന്നിവരേയും കണ്‍വീനര്‍മാരായി ഷക്കീബ് കൊളക്കാടന് (ദീപിക അക്കാഡമിക്), വി.ജെ. നസ്‌റുദ്ദീന്‍ (റിപ്പോര്‍ട്ടര്‍ ടിവി കള്‍ച്ചറല്‍/ലൈബ്രറി), ബഷീര്‍ പാങ്ങോട് (ജനം ടിവി ഈവന്റ്), സുലൈമാന്‍ ഊരകം (മലയാളം ന്യൂസ് വെല്‍ഫെയര്‍) എന്നിവരേയും രക്ഷാധികാരി സമിതി അംഗങ്ങളായി അഷ്‌റഫ് വേങ്ങാട്ട് (ചന്ദ്രിക), ഉബൈദ് എടവണ്ണ (ജയ്ഹിന്ദ് ടിവി), നാസര്‍ കാരന്തൂര് (ഏഷ്യാനെറ്റ്) എന്നിവരേയും നിര്‍വാഹക സമിതി അംഗങ്ങളായി നൗഷാദ് കോര്‍മത്ത് (ദേശാഭിമാനി), ജലീല്‍ ആലപ്പുഴ (ജയ് ഹിന്ദ് ടിവി), ഷാജി ലാല്‍ (അമൃത ടിവി), ശഫീഖ് കിനാലൂര്‍ (വോയ്‌സ് ഓഫ് കേരള റേഡിയോ) എന്നിവരേയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക