Image

പതിനഞ്ചുകാരി പ്രസവിച്ച സംഭവം: ഡി.എന്‍.എ പരിശോധന നടത്താന്‍ അനുമതി തേടി

Published on 19 April, 2017
പതിനഞ്ചുകാരി പ്രസവിച്ച സംഭവം: ഡി.എന്‍.എ പരിശോധന നടത്താന്‍ അനുമതി തേടി

പത്തനാപുരം: പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ പത്തനാപുരം പൊലീസ് മേലുദ്യോഗസ്ഥരുടെ അനുമതി തേടി. കുഞ്ഞിെന്റ പിതാവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയ പന്ത്രണ്ടുകാരന്‍ മംഗലാപുരത്തെ ബന്ധുവീട്ടിലായിരുന്നു.

ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ട്. പൊലീസിെന്റ ചോദ്യം ചെയ്യലിനുശേഷമാകും കൂടുതല്‍ നടപടി. രണ്ടുദിവസംമുമ്പാണ് പത്തനാപുരം സ്വദേശിനിയായ പെണ്‍കുട്ടി പ്രസവിച്ചത്.

കുഞ്ഞിെന്റ പിതൃത്വം ആരോപിക്കപ്പെടുന്ന ആണ്‍കുട്ടി ഇവരുടെ അയല്‍വാസിയാണ്. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമാണ് പത്തനാപുരം പൊലീസ് കേസെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക