Image

മഹാഭാരതത്തില്‍ മമ്മൂട്ടി ഉണ്ടോ? കൃഷ്‌ണനും ഭീഷ്‌മറും യുധിഷ്‌ഠരനും ആരൊക്കെ? സംവിധായകന്‍ പറയുന്നു

Published on 20 April, 2017
 മഹാഭാരതത്തില്‍ മമ്മൂട്ടി ഉണ്ടോ? കൃഷ്‌ണനും ഭീഷ്‌മറും യുധിഷ്‌ഠരനും ആരൊക്കെ? സംവിധായകന്‍ പറയുന്നു


 എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം  നോവലിനെ ആസ്‌പദമാക്കി വിഎ ശ്രീകുമാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രമായി മഹാഭാരതം ഒരുക്കുന്നു. മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ചിത്രം 1000 കോടി ബജറ്റില്‍ ബി ആര്‍ ഷെട്ടി എന്ന ഗള്‍ഫ്‌ വ്യവസായിയാണ്‌ നിര്‍മിയ്‌ക്കുന്നത്‌. 

മോഹന്‍ലാലിനെ കൂടാതെ മമ്മൂട്ടിയ്‌ക്ക്‌ സിനിമയില്‍ വേഷമുണ്ടോ.. തുടങ്ങിയ ചോദ്യങ്ങളോട്‌  ക്ലബ്ബ്‌ എഫ്‌ എമ്മിന്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രണ്ടാമൂഴത്തില്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന അഭിനേതാക്കളെയാണ്‌ തേടുന്നത്‌. പിന്നെ രണ്ട്‌ വര്‍ഷത്തെ കമ്മിറ്റ്‌മെന്റ്‌ ഈ സിനിമയ്‌ക്ക്‌ ആവശ്യമുണ്ട്‌. ആ സമയത്ത്‌ മറ്റ്‌ വര്‍ക്കുകളൊന്നും ചെയ്യാന്‍ പറ്റില്ല. ഇങ്ങനെ കുറേ നിബന്ധനകളുണ്ട്‌. 

മമ്മൂക്കയ്‌ക്ക്‌ ചെയ്യാന്‍ പറ്റിയ കഥാപാത്രം രണ്ടാമൂഴത്തിലുണ്ട്‌. പക്ഷേ അദ്ദേഹത്തെ ഞാന്‍ സമീപിച്ചിട്ടില്ല. നിലവിലെ അവസ്ഥയില്‍ സിനിമയിലെ ഒരു കഥാപാത്രമായും മമ്മൂക്കയെ കണ്ടിട്ടുമില്ല. മമ്മൂക്ക ഒരു കഥാപാത്രമായി വരണമെന്ന്‌ എന്റെയും മറ്റെല്ലാവരുടെയും ആഗ്രഹമാണ്‌. 

നായകന്‍ കഴിഞ്ഞാല്‍ സിനിമയിലെ ഏറ്റവും പ്രാധാന്യമേറിയ കാസ്റ്റിംഗുകളിലൊന്നായ ശ്രീകൃഷ്‌ണനായി ഹൃത്വിക്‌ റോഷനെയോ മഹേഷ്‌ ബാബുവിനെയോ ആണ്‌ പരിഗണിക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 

മലയാളത്തിന്‌ പുറമെ തമിഴിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധനേടിയ പൃഥ്വിരാജ്‌ സിനിമയുടെ ഭാഗമായേക്കുമെന്ന സൂചനയും സംവിധായകന്‍ തരുന്നു 

 ഭീഷ്‌മര്‍, അര്‍ജ്ജുനന്‍, യുധിഷ്‌ഠിരന്‍ തുടങ്ങിയ വേഷങ്ങളിലൊക്കെ ആരെ അഭിനയിപ്പിക്കണമെന്നത്‌ ആലോചനയിലാണ്‌. എംടിയുടെ തിരക്കഥയില്‍ ഓരോ കഥാപാത്രത്തെക്കുറിച്ചും വ്യക്തമായ വിശേഷണങ്ങളുണ്ട്‌. ഓരോ കഥാപാത്രവും ഇന്നയിന്ന രീതിയിലായിരിക്കണമെന്ന ധാരണ എനിക്കുണ്ട്‌. 

താരനിര്‍ണയം അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയരായ ഒരു കാസ്റ്റിംഗ്‌ ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്‌. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരും ഹോളിവുഡില്‍ നിന്ന്‌ ചില സര്‍െ്രെപസ്‌ കാസ്റ്റിംഗും ഉണ്ടായിരിക്കും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക