Image

യുഎസ് ക്രിക്കറ്റ് ടീമിലെ ഇന്ത്യന്‍ വംശജന് അമേരിക്കന്‍ പൗരത്വം

പി. പി. ചെറിയാന്‍ Published on 20 April, 2017
 യുഎസ് ക്രിക്കറ്റ് ടീമിലെ ഇന്ത്യന്‍ വംശജന് അമേരിക്കന്‍ പൗരത്വം
ലൊസാഞ്ചല്‍സ്: യു എസ് നാഷണല്‍ ക്രിക്കറ്റ് ടീമില്‍ അംഗമായ ഇന്ത്യന്‍ വംശജന്‍  റ്റിമില്‍ കൗശിക് പട്ടേലിന് (Timil Kaushik)  അമേരിക്കന്‍ പൗരത്വം നല്‍കി ആദരിച്ചു.ലൊസാഞ്ചല്‍സ് നൂറില്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള 3,800 കുടിയേറ്റക്കാര്‍ക്കാണ് ഏപ്രില്‍ 18ന് നടന്ന നാച്ചലെയ്‌സ് സെറിമണിയില്‍ അമേരിക്കന്‍ പൗരത്വം ലഭിച്ചത്.

അമേരിക്കന്‍ പൗരത്വം ഇല്ലാത്ത കുടിയേറ്റക്കാര്‍ക്ക് യുഎസ് ടീമില്‍ അനുവദിച്ചിരുന്ന മൂന്ന് കളിക്കാരില്‍ ഒരാളായിരുന്നു കൗശിക് പട്ടേല്‍.
അടുത്ത മാസം  ഉഗാണ്ടയില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പട്ടേല്‍ യുഎസ് ടീമില്‍ അമേരിക്കന്‍ പൗരന്‍ എന്ന നിലയില്‍ പങ്കെടുക്കും.

ഏഴു വര്‍ഷം മുന്‍പ് അമേരിക്കയിലേക്കു കുടിയേറിയ പട്ടേല്‍ ഇന്ത്യന്‍ നാഷണല്‍ ജൂനിയര്‍ ടീമില്‍ അംഗമായിരുന്നു.അമേരിക്കയില്‍ മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന 33 ക്കാരനായ പട്ടേലിന് അമേരിക്കയ്ക്കുവേണ്ടി കളിക്കുവാന്‍ അവസരം ലഭിച്ചതില്‍  തികച്ചും സംതൃപ്തനാണ്.

അമേരിക്കയില്‍ പോപ്പുലറായി കൊണ്ടിരിക്കുന്ന ക്രിക്കറ്റില്‍ നല്ലൊരു ടീമിനെ വാര്‍ത്തെടുക്കുന്നതിനു ഇന്ത്യ- പാക്കിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നും പുതിയ കളിക്കാരെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ്  ക്രിക്കറ്റ് അധികൃതര്‍.


പി. പി. ചെറിയാന്‍

 യുഎസ് ക്രിക്കറ്റ് ടീമിലെ ഇന്ത്യന്‍ വംശജന് അമേരിക്കന്‍ പൗരത്വം യുഎസ് ക്രിക്കറ്റ് ടീമിലെ ഇന്ത്യന്‍ വംശജന് അമേരിക്കന്‍ പൗരത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക